ഇപ്പോഴത്തെ തലമുറക്ക് എടുത്തുചാട്ടം കൂടുത‌ൽ, കാലഘട്ടം മാറുന്നതിനനുസരിച്ച് യുവതലമുറയും മാറി; ‍ഡോ. ശാലിനി നായർ

Published : Mar 02, 2025, 12:03 PM ISTUpdated : Mar 02, 2025, 12:05 PM IST
ഇപ്പോഴത്തെ തലമുറക്ക് എടുത്തുചാട്ടം കൂടുത‌ൽ, കാലഘട്ടം മാറുന്നതിനനുസരിച്ച് യുവതലമുറയും മാറി; ‍ഡോ. ശാലിനി നായർ

Synopsis

കാലഘട്ടം മാറുന്നതിന് അനുസരിച്ച് യുവതലമുറയും മാറുകയാണെന്നും ഇപ്പോഴത്തെ യുവാക്കള്‍ക്ക് എല്ലാം വിരൽതുമ്പിൽ കാര്യങ്ങളെത്തുമെന്നും അത് അവരുടെ സ്വാഭാവത്തെയടക്കം സ്വാധീനിക്കുന്നുണ്ടെന്നും എറണാകുളം ലിസി ആശുപത്രിയിലെ കണ്‍സള്‍ട്ടിങ് സൈക്കാട്രിസ്റ്റ് ഡോ. ശാലിനി നായര്‍.

കൊച്ചി: കാലഘട്ടം മാറുന്നതിന് അനുസരിച്ച് യുവതലമുറയും മാറുകയാണെന്നും ഇപ്പോഴത്തെ യുവാക്കള്‍ക്ക് എല്ലാം വിരൽതുമ്പിൽ കാര്യങ്ങളെത്തുമെന്നും അത് അവരുടെ സ്വാഭാവത്തെയടക്കം സ്വാധീനിക്കുന്നുണ്ടെന്നും എറണാകുളം ലിസി ആശുപത്രിയിലെ കണ്‍സള്‍ട്ടിങ് സൈക്കാട്രിസ്റ്റ് ഡോ. ശാലിനി നായര്‍ പറഞ്ഞു. മയക്കുമരുന്നിനും അക്രമത്തിനുമെതിരെ ജാഗ്രത പുലര്‍ത്തണമെന്ന സന്ദേശവുമായി ഏഷ്യാനെറ്റ് ന്യൂസിന്‍റെ മെഗാ ലൈവത്തോണിൽ സംസാരിക്കുകയായിരുന്നു ശാലിനി നായര്‍.

പണ്ട് ഇഷ്ടമുള്ള ആഹാരം വാങ്ങിക്കഴിക്കാനും പ്രണയം പറയാനുമൊക്കെ ഒരുപാട് സമയം എടുത്തിരുന്നിടത്തുനിന്ന് ഇപ്പോൾ എല്ലാം വിരൽത്തുമ്പിൽ കിട്ടുന്ന അവസ്ഥയിലായിരിക്കുകയാണ്. പ്രണയം ഉണ്ടെങ്കിൽ ഒരു ബട്ടണിലൂടെ കാര്യങ്ങള്‍ അറിയിക്കാവുന്ന സ്ഥിതിയാണിപ്പോള്‍. ഭക്ഷണം സ്വിഗ്ഗിയിൽ ഓര്‍ഡര്‍ ചെയ്യാം.  ഡിജിറ്റൽ ഗാഡ്ജറ്റുകളുടെയും ഒടിടി പ്ലാറ്റ്ഫോമുകളുടെയും അടക്കമുള്ള അമിത ഉപയോഗം എന്നിവയെല്ലാം അവരെ സ്വാധീനിക്കുന്നുണ്ട്.

എടുത്തുചാട്ടം കൂടുതലാണ്. പണ്ട് വീടുകളിൽ ഒരു കുട്ടി മാത്രമായിരിക്കും ഉണ്ടാകുക. അണുകുടുംബങ്ങളായി മാറി. അതിനാൽ അവര്‍ക്ക് ഷെയര്‍ ചെയ്യാനുള്ള സ്പേയ്സ് ഇല്ലാതായി. ആരോഗ്യപരമായ മത്സരമല്ല സ്കൂളുകളിൽ അടക്കമുള്ളത്. രക്ഷിതാക്കള്‍ക്ക് തങ്ങളുടെ കുട്ടി ഒന്നാമെത്തണമെന്ന മത്സരബുദ്ധിയാണുള്ളതെന്നും ഇതെല്ലാം അവരുടെ സ്വഭാവത്തെ സ്വാധീനിക്കുന്നുണ്ടെന്നും ശാലിനി നായര്‍ പറഞ്ഞു.

'ലഹരി തെറ്റാണ്, തെറ്റിനെ തെറ്റായി തന്നെ കാണണം'; ലൈവത്തോണിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ


 

PREV
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യ ഘട്ടത്തിൽ മികച്ച പോളിംഗ്, വോട്ടെടുപ്പ് സമയം അവസാനിച്ചു, പലയിടത്തും നീണ്ട ക്യൂ; രണ്ടാം ഘട്ട ജില്ലകളിൽ കലാശക്കൊട്ട്
നടിയെ ആക്രമിച്ച കേസ് വോട്ടെടുപ്പ് ദിനത്തിലും ചൂടേറിയ ചർച്ച; ആസിഫ് അലി മുതൽ മുഖ്യമന്ത്രി വരെ; പ്രസ്‌താവനകളും വിവാദങ്ങളും