
തിരുവനന്തപുരം: ലഹരി തെറ്റാണ്, തെറ്റിനെ തെറ്റായി തന്നെ കാണണമെന്നും ഹൈക്കോടതി ജഡ്ജി ദേവൻ രാമചന്ദ്രൻ. ഏഷ്യാനെറ്റ് ന്യൂസ് ലൈവത്തോണിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെ പ്രതികരണം. തെറ്റിനെ ന്യായീകരിക്കരുത്, നിയമം അംഗീകരിക്കുകയും ബഹുമാനിക്കുകയും വേണമെന്നും ജസ്റ്റിസ് രാമചന്ദ്രൻ പറഞ്ഞു. ലൈവത്തോണിന്‍റെ ഭാഗമായി മാനവീയം വീഥിയിൽ സംഘടിപ്പിച്ച ഒപ്പ് ശേഖരണത്തിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അടക്കമുള്ള പ്രമുഖർ അണിചേർന്നു.
നിയമത്തിനെതിരായ ആഹ്വാനങ്ങൾക്ക് സ്വീകാര്യത കിട്ടുന്ന രീതി ഒഴിവാക്കണം. ലഹരിയും ജീവിതവും ഒരുമിച്ച് പോകില്ലെന്നും അദ്ദേഹം പറഞ്ഞു. ലഹരി സംഘങ്ങൾ പലപ്പോഴായി ഏറ്റുമുട്ടിയ മാനവീയം വീഥിയിൽ ലഹരിക്കെതിരെ കൈകോർക്കാൻ എത്തിയത് പ്രമുഖരായിരുന്നു. അവർ മലയാളികളെ ശാന്തരാകുവിൻ എന്ന തലക്കെട്ടിനു കീഴിൽ സന്ദേശങ്ങൾ കുറിച്ചു. കേരളത്തിനായി എല്ലാവരും ഒന്നിക്കേണ്ട സമയമായെന്നും വയലൻസ് ഹീറോയിസം അല്ലെന്നും ഹൈക്കോടതിയിലെ സീനിയർ ജഡ്‌ജ് ആയ ദേവൻ രാമചന്ദ്രൻ പറഞ്ഞു. ലഹരി നിങ്ങളെ ഹീറോ ആക്കില്ല സിറോ ആക്കും എന്നായിരുന്നു ദിവ്യ എസ് അയ്യരുടെ ഓർമപ്പെടുത്തൽ. സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും ക്യാമ്പയിനിൽ പങ്കുചേരാൻ എത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam