
കാലടി;കേരള മണ്ണിൽ നിന്ന് ഭാരതത്തിന്‍റെ ആദ്ധ്യാത്മിക ഭൂമികയിലേക്ക് നടന്ന് കയറിയ ശങ്കരാചാര്യ൪.കാലടിയിൽ പെരിയാറിന്‍റെ തീരത്തുള്ള ശൃ൦ഗേരി മഠത്തിലു൦, വേദപഠനശാലയിലുമെത്തി ചരിത്രം വിദ്യാർത്ഥികൾ അനുഭവിച്ചറിഞ്ഞു. 152 അടിയിലായി എട്ട് നിലകളുള്ള ശങ്കരാചാര്യ സ്തൂഭ൦. ആദിശങ്കരന്റെ ജീവ ചരിത്രവും അദ്വൈത ചിന്തയുടെ ഇന്നിന്‍റെ പ്രസക്തിയും വിദ്യാർത്ഥികൾക്ക് നൽകിയത് പുതിയ തെളിച്ച൦.
തുട൪ന്ന് കാലടി ശ്രീ ശങ്കര സർവ്വകലാശാലയിൽ എത്തി വൈസ് ചാൻസലർ പ്രൊഫ. എ൦ വി നാരായണനെയും വിദ്യാർത്ഥികൾ കണ്ടു. വിദ്യാഭ്യാസത്തിലെ ജനാധിപത്യവത്കരണവു൦ സംസ്കൃത ഭാഷയുടെ പ്രാധാന്യവും അദ്ദേഹം വിദ്യാ൪ത്ഥികളുമായി പങ്ക് വെച്ചു..
പല മതങ്ങളുടെയും സംഗമഭൂമിയാണ് നമ്മുടെ രാജ്യം. ആദിശങ്കരൻ ലോകത്തോട് പറഞ്ഞ അദ്വൈതമെന്ന ആശയത്തിന്‍റെ ഉൾക്കാഴ്ച അറിഞ്ഞാണ് വജ്രജയന്തി യാത്രസംഘം കാലടിയിൽ നിന്ന് മടങ്ങിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam