സംസ്ഥാന ടെലിവിഷൻ പുരസ്കാര നേട്ടത്തിൽ തിളങ്ങി ഏഷ്യാനെറ്റ് ന്യൂസ്

Published : Jan 09, 2021, 10:31 PM ISTUpdated : Jan 10, 2021, 06:51 AM IST
സംസ്ഥാന ടെലിവിഷൻ പുരസ്കാര നേട്ടത്തിൽ തിളങ്ങി ഏഷ്യാനെറ്റ് ന്യൂസ്

Synopsis

മികച്ച വിദ്യാഭ്യാസചിത്രത്തിനുള്ള പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസിലെ ഷിലറ്റ് സിജോ ഏറ്റുവാങ്ങി നിഷാന്ത് മാവിലവീട്ടിൽ സംവിധാനം ചെയ്ത മുങ്ങുന്ന മൺറോ തുരുത്തിന്‍റെ കഥ പറഞ്ഞ Sinking Island മികച്ച പരിസ്ഥിതി-ശാസ്ത്ര ചിത്രമായി ആലപ്പാടിന്‍റെ അതിജീവനവും പോരാട്ടവും പറഞ്ഞ ഡോക്യുമെന്‍ററിയിലൂടെ കെ പി റഷീദ് മികച്ച ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റിനുള്ള പുരസ്കാരം സ്വന്തമാക്കി  

തിരുവനന്തപുരം: 2019-ലെ സംസ്ഥാനടെലിവിഷൻ പുരസ്കാരങ്ങൾ സമ്മാനിച്ചു. ഏഷ്യാനെറ്റ് ന്യൂസ് മൂന്ന് പുരസ്കാരങ്ങൾ സ്വന്തമാക്കി. മികച്ച വിദ്യാഭ്യാസചിത്രത്തിനുള്ള പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസിലെ ഷിലറ്റ് സിജോ ഏറ്റുവാങ്ങി. ഞങ്ങളിങ്ങനാണ് ഭായ് എന്ന പരിപാടിയിലെ പഞ്ഞിമിട്ടായി എന്ന എപ്പിസോഡിലൂടെയാണ് പുരസ്കാര നേട്ടം സ്വന്തമാക്കിയത്. നിഷാന്ത് മാവിലവീട്ടിൽ സംവിധാനം ചെയ്ത, മുങ്ങുന്ന മൺറോ തുരുത്തിന്‍റെ കഥ പറഞ്ഞ Sinking Island മികച്ച പരിസ്ഥിതി-ശാസ്ത്ര ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കി. ആലപ്പാടിന്‍റെ അതിജീവനത്തിൻ്റെയും പോരാട്ടത്തിന്‍റെയും നേർചിത്രം വരച്ച ഡോക്യുമെന്‍ററിയിലൂടെ കെ പി റഷീദ് മികച്ച ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റിനുള്ള പുരസ്കാരവും സ്വന്തമാക്കി. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. കഥ, കഥേതരം, രചനാ വിഭാഗങ്ങളിലായി 53 പേർക്കാണ് സംസ്ഥാന ടെലിവിഷൻ അവാർഡ് വിതരണം ചെയ്തത്.

ആലപ്പാട് സമരത്തിന്‍റെ അറിയാക്കഥകളും തീരദേശവാസികളുടെ ദുരിതജീവിതങ്ങളും ആഴത്തിൽ പരിശോധിക്കുന്നതായിരുന്നു 'കരിമണൽ റിപ്പബ്ലിക്' എന്ന ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ ചെയ്ത ഡോക്യുമെന്‍ററി. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിലെ അസോസിയേറ്റ് എഡിറ്റർ കെ പി റഷീദ് സംവിധാനം ചെയ്ത ചിത്രത്തിന്‍റെ ക്യാമറ പി ടി മിൽട്ടന്‍റേതാണ്. ചിത്രസംയോജനം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈൻ വീഡിയോ എഡിറ്റർ ഷഫീക്ക് ഖാനാണ് നിർവഹിച്ചത്.

ഭൂപടത്തിൽ നിന്ന് ഇല്ലാതായിപ്പോകുന്ന ഒരിടം - മൺറോ തുരുത്തിനെക്കുറിച്ചുള്ള വൈഡ് ആംഗിൾ വാർത്താചിത്രമായ 'Sinking Island', മികച്ച പരിസ്ഥിതി, ശാസ്ത്രചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ ചീഫ് വീഡിയോ പ്രൊഡ്യൂസറായ നിഷാന്ത് മാവിലവീട്ടിലാണ് ചിത്രം ഒരുക്കിയത്. ക്യാമറ - പി ടി മിൽട്ടൻ, രാജീവ് സോമശേഖരൻ. ചിത്രസംയോജനം: ഷഫീക്ക് ഖാൻ. ഈ രണ്ട് വാർത്താ ചിത്രങ്ങളുടെയും ഗ്രാഫിക്സ് - ബിസ്മി ദാസ്, പ്രമോദ് കെ.ടി, സബ് ടൈറ്റിൽ - ബാബു രാമചന്ദ്രൻ.

മികച്ച വിദ്യാഭ്യാസചിത്രമായി ഏഷ്യാനെറ്റ് ന്യൂസിൽ സംപ്രേഷണം ചെയ്ത ഞങ്ങളിങ്ങനാണ് ഭായ് എന്ന പരിപാടിയിലെ പഞ്ഞി മുട്ടായ് എന്ന എപ്പിസോഡ് തെരഞ്ഞെടുക്കപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസിലെ സീനിയർ പ്രൊഡ്യൂസർ ഷിലറ്റ് സിജോ സംവിധാനം ചെയ്ത പരിപാടിയുടെ ക്യാമറ ചന്തു പ്രവദാണ്. എഡിറ്റ്: പ്രസൂൺ കൂത്തുപറമ്പ്. ശബ്ദലേഖനം: ധനേഷ് രാജൻ ആർ, പ്രതീക് കെ ആർ, ഗ്രാഫിക്സ് സുബിൻ മോഹൻ, സജീർ കെ കെ, ക്യാമറ സഹായം പീറ്റർ.

പുരസ്കാര വിതരണം കാണാം

 

പുരസ്കാരങ്ങള്‍ നേടിയ വാർത്തകൾ ചുവടെ

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

​ഗർഭിണിയെ മർദിച്ച സംഭവം: എസ്എച്ച്ഓ പ്രതാപചന്ദ്രനെതിരായ നടപടി സസ്പെന്‍ഷനിലൊതുക്കരുത്; മജിസ്ട്രേറ്റ് തല അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി ഷൈമോൾ
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്: സന്ദീപ് വാര്യർക്കും രഞ്ജിത പുളിയ്ക്കനും ഉപാധികളോടെ ജാമ്യം