തലസ്ഥാനത്ത് പൊലീസിന് നേരെ ആക്രമണം; ആക്രമിച്ചത് വീടാക്രമണക്കേസിലെ പ്രതികൾ

Published : Jan 09, 2021, 09:03 PM IST
തലസ്ഥാനത്ത് പൊലീസിന് നേരെ ആക്രമണം; ആക്രമിച്ചത് വീടാക്രമണക്കേസിലെ പ്രതികൾ

Synopsis

കമലേശ്വരത്ത് വീടാക്രമിച്ച് മോഷണം നടത്തിയ പ്രതികളെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്.   

തിരുവനന്തപുരം: തലസ്ഥാനത്ത് പൊലീസിന് നേരെ ഗുണ്ടാസംഘങ്ങളുടെ ആക്രമണം. വീടാക്രമിച്ച കേസിലെ പ്രതികളെ പിടികൂടുന്നതിനിടെയാണ് ആക്രമണം. പൊലീസ് വാഹനം ഇടിച്ച് തെറിപ്പിക്കാൻ ശ്രമിച്ചു. മൂന്ന് പേരെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. കമലേശ്വരത്ത് വീടാക്രമിച്ച് മോഷണം നടത്തിയ പ്രതികളെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. 

വിഷ്ണു,  ദീപക് എന്ന ഫിറോസ് , ചന്ദ്രബോസ് എന്നീ പ്രതികൾ  എസ് എസ് കോവിൽ റോഡിലെ ബാറിൽ ഉണ്ടെന്നറിഞ്ഞ്  മഫ്ത്തിയിൽ പൊലീസ് എത്തിയപ്പോൾ ഇവർ പുറത്തിറങ്ങി  കാറിൽ രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെ പൊലീസ് ജീപ്പ് ഇവരെ തടഞ്ഞു. പ്രതികൾ സഞ്ചരിച്ച കാർ  പൊലീസ് ജീപ്പിൽ കൊണ്ടിടിച്ചു. കാ‌റുമായി വീണ്ടും  രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പൊലീസ് വളഞ്ഞ് സഹാസികമായി ഗ്ലാസ് തകർത്താണ് പിടികൂടിയത്.


 

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്