പിടി7 നെ പിടികൂടാൻ ഒരു കുങ്കി ആനയെക്കൂടി ആവശ്യപ്പെട്ട് ദൗത്യ സംഘം,മയക്കുവെടി വയ്ക്കാൻ ഒരുക്കങ്ങൾ തുടങ്ങുന്നു

Published : Jan 19, 2023, 06:31 AM IST
പിടി7 നെ പിടികൂടാൻ ഒരു കുങ്കി ആനയെക്കൂടി ആവശ്യപ്പെട്ട് ദൗത്യ സംഘം,മയക്കുവെടി വയ്ക്കാൻ ഒരുക്കങ്ങൾ തുടങ്ങുന്നു

Synopsis

നിലവിൽ വിക്രം, ഭരതൻ എന്നി കുങ്കി ആനകൾ ധോണി ക്യാമ്പിൽ ഉണ്ട്. ഇതിനു പുറമെ മുത്തങ്ങയിലെ സുരേന്ദ്രൻ എന്ന ആനയെ കൂടിയാണ് ആവശ്യപ്പെട്ടത്

 

പാലക്കാട്: ടസ്കർ സെവനെ പിടിക്കാനുള്ള ദൗത്യ സംഘത്തിലേക്ക് മൂന്നാമത് ഒരു കുങ്കി ആനയെ കൂടി ആവശ്യപ്പെട്ട് വയനാട്ടിൽ നിന്നുള്ള ദൗത്യ സംഘം. നിലവിൽ വിക്രം, ഭരതൻ എന്നി കുങ്കി ആനകൾ ധോണി ക്യാമ്പിൽ ഉണ്ട്. ഇതിനു പുറമെ മുത്തങ്ങയിലെ സുരേന്ദ്രൻ എന്ന ആനയെ കൂടിയാണ് ആവശ്യപ്പെട്ടത്. മുഖ്യവനപാലകൻ ഉത്തരവിട്ടാൽ അടുത്ത ദിവസം തന്നെ ആന ധോണിയിൽ എത്തും.

ദൗത്യ സംഘത്തിൽ ചിലർ രാത്രി തന്നെ പാലക്കാട്‌ എത്തി. ഡോ. അരുൺ സക്കറിയ ഇന്ന് ഉച്ചയോടെ എത്തും. അതിന് ശേഷം ചേരുന്ന അവലോകന യോഗത്തിലാകും മയക്കുവെടി വയ്ക്കാനുള്ള അന്തിമ രൂപരേഖ ചർച്ചയാവുക. സമയം, സ്ഥലം എന്നിവ നിർണയിക്കൽ ശ്രമകരം എന്നാണ് വിവരം. ധോണിയിലെ ഭൂപ്രകൃതിയും ദൗത്യത്തിനു വെല്ലുവിലിയാണ്. പരമാവധി ജനവാസ മേഖലയോട് ചേർന്ന് തന്നെ മയക്കുവെടി വയ്ക്കാൻ ആണ് ഒരുക്കം

പി ടി സെവൻ വീണ്ടും ജനവാസമേഖലയിൽ, വീടിന്റെ മതിൽ തകർത്തു, ജനകീയ പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാർ

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
കടകംപള്ളി സുരേന്ദ്രൻ നൽകിയ മാനനഷ്ട കേസ്; മുൻ നിലപാട് തിരുത്തി വിഡി സതീശൻ, 'സ്വര്‍ണക്കൊള്ളയിൽ ബന്ധമുള്ളതായി പറഞ്ഞിട്ടില്ല'