വെള്ളക്കരം കൂടുമോ? മന്ത്രിസഭായോഗം ചർച്ച ചെയ്തേക്കും,നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടിനും ഇന്ന് അംഗീകാരം നൽകും

Published : Jan 19, 2023, 06:14 AM IST
വെള്ളക്കരം കൂടുമോ? മന്ത്രിസഭായോഗം ചർച്ച ചെയ്തേക്കും,നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടിനും ഇന്ന് അംഗീകാരം നൽകും

Synopsis

വെള്ളം ലീറ്ററിന് ഒരു പൈസ കൂട്ടാൻ ആണ് നീക്കം

 

തിരുവനന്തപുരം : ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഇന്നു ചേരുന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകും. 23നാണ് നയപ്രഖ്യാപന പ്രസംഗത്തോടെ നിയമ സഭ സമ്മേളനം തുടങ്ങുന്നത്.കടമെടുപ്പ് പരിധിയിൽ ഇളവ് നൽകാത്തതിൽ അടക്കം കേന്ദ്രത്തിനു എതിരായ വിമർശനം നയപ്രഖ്യാപന പ്രസംഗത്തിൽ ഉണ്ടാകാനിടയുണ്ട്.കേന്ദ്രത്തിന് എതിരായ വിമർശനങ്ങൾ ഗവർണ്ണർ 
വായിക്കുമോ എന്ന് വ്യക്തമല്ല. 

വെള്ളക്കരം കൂട്ടാൻ എൽഡിഎഫ് അനുമതി നൽകിയതോടെ ഇക്കാര്യവും മന്ത്രിസഭ ചർച്ച ചെയ്തേക്കും. ലിറ്ററിന് ഒരു പൈസ കൂട്ടാൻ ആണ് നീക്കം. അന്ധവിശ്വാസങ്ങളും ആനാചാരങ്ങളും തടയാൻ ഉള്ള ബിൽ മുഖ്യമന്ത്രിയുടെ പരിഗണനയിൽ ആണ്.ബിൽ ക്യാബിനറ്റിൽ ചർച്ചക്ക് വരുമോ എന്ന് വ്യക്തമല്ല

സംസ്ഥാനത്ത് വെള്ളക്കരം കൂട്ടാൻ എൽഡിഎഫ് അനുമതി: വര്‍ധിക്കുക ലിറ്ററിന് ഒരു പൈസ നിരക്കിൽ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പൊന്നാട അണിയിച്ച് കാറിൽ കയറ്റി ഇതെല്ലാം പറയിക്കുന്നയാളെ ജനങ്ങൾക്കറിയാം'; സമുദായ ഐക്യം തകർത്തത് ലീഗെന്ന പരാമർശത്തിൽ വെള്ളാപ്പള്ളിക്ക് സലാമിൻ്റെ മറുപടി
ചെയ്ത തെറ്റ് സർക്കാർ തിരുത്തി, ബിജെപി ശബരിമലയ്ക്ക് വേണ്ടി എന്ത് ചെയ്തു? ചോദ്യങ്ങളുന്നയിച്ച് ജി സുകുമാരൻ നായർ