പവൻ ഖേരയുടെ അറസ്റ്റ് അനിവാര്യമെന്ന് അസം പൊലീസ്; മുൻകൂര്‍ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി

Published : Apr 30, 2026, 03:28 PM IST
guwahati high court pawan khera anticipatory bail denied assam cm wife rinki bhuiyan defamation fir supreme court

Synopsis

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യക്ക് മൂന്ന് പാസ്പോർട്ടുണ്ടെന്ന ആരോപണത്തിൽ എടുത്ത കേസിൽ കോൺ​ഗ്രസ് വക്താവ് പവൻ ഖേരയുടെ മുൻകൂർ ജാമ്യാപേക്ഷ പരി​ഗണിച്ച സുപ്രീം കോടതി ഉത്തരവ് പറയാൻ മാറ്റി. ഖേരയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന അസം പോലീസ് വാദത്തെ പവൻ ഖേരയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്വി എതിർത്തു.

ദില്ലി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യക്ക് മൂന്ന് പാസ്പോർട്ടുണ്ടെന്ന ആരോപണത്തിൽ എടുത്ത കേസിൽ കോൺ​ഗ്രസ് വക്താവ് പവൻ ഖേരയുടെ മുൻകൂർ ജാമ്യാപേക്ഷ പരി​ഗണിച്ച സുപ്രീം കോടതി ഉത്തരവ് പറയാൻ മാറ്റി. ജാമ്യമില്ലാ വകുപ്പ് ചുമത്തിയ കേസിൽ ഖേരയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന അസം പോലീസ് വാദത്തെ പവൻ ഖേരയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്വി എതിർത്തു. വിഷലിപ്തമായ പ്രസ്താവനകളാണ് ഹിമന്ത നടത്തുന്നതെന്നും, പവൻ ഖേരയെ ജീവിതകാലം മുഴുവൻ ജയിലിലിടുമെന്ന് മാധ്യമങ്ങളോട് പറഞ്ഞതടക്കം ദൃശ്യങ്ങൾ കോടതിയിൽ ഹാജരാക്കി. അപകീർത്തി കേസ് മാത്രമേ നിലനിൽക്കുകയൂള്ളൂവെന്നും, വ്യാജരേഖ ചമച്ചെന്ന വകുപ്പുകളടക്കം നിലനിൽക്കില്ലെന്നും സിങ്വി വാദിച്ചു. അതേസമയം മുൻകൂർ ജാമ്യാപേക്ഷയെ അസം പോലീസിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ശക്തമായി എതിർത്തു. അറസ്റ്റ് അനിവാര്യമാണെന്നും വാദിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

13കാരിയെ കാണാതായി ദിവസങ്ങൾ പിന്നിടുന്നു; തുമ്പില്ലാതെ പൊലീസ്, ആശങ്കയിൽ കുടുംബം
എക്‌സിറ്റ് പോളുകളില്‍ യുഡിഎഫ് ട്രെന്‍ഡ്, പ്രതീക്ഷയോടെ കോണ്‍ഗ്രസ്, ഗ്രാഫ് ഉയര്‍ത്തി കെ സി വേണുഗോപാല്‍