കേരളത്തിൻ്റെ ഡിജിറ്റൽ സർവെ മാതൃക പിന്തുടർന്ന് കൂടുതൽ സംസ്ഥാനങ്ങള്‍; അസം സർവെ വിഭാഗം തിരുവനന്തപുരത്ത്

Published : Jan 19, 2025, 09:41 PM IST
കേരളത്തിൻ്റെ ഡിജിറ്റൽ സർവെ മാതൃക പിന്തുടർന്ന് കൂടുതൽ സംസ്ഥാനങ്ങള്‍; അസം സർവെ വിഭാഗം തിരുവനന്തപുരത്ത്

Synopsis

കേരളത്തിലെ 20 ശതമാനം വരുന്ന ഭൂപ്രദേശം ഡ്രോൺ ഉപയോഗിച്ചും, അവശേഷിക്കുന്ന സ്ഥലങ്ങൾ കോർസ് ആർ.ടി.കെ (CORS RTK), റോബോട്ടിക്സ് ഇ.ടി.എസ് എന്നീ ഉപകരണങ്ങൾ ഉപയോഗിച്ചുമാണ് സർവ്വേ നടത്തുക.

തിരുവനന്തപുരം: കേരളത്തിൽ നടപ്പാക്കി വരുന്ന രാജ്യത്തെ ആദ്യത്തെ സമഗ്ര ഡിജിറ്റൽ ഭൂവിവര സംവിധാനമായ 'എൻറെ ഭൂമി സംയോജിത പോർട്ടൽ' സംവിധാനത്തെക്കുറിച്ച് പഠിക്കുന്നതിന് അസമിലെ നാഷണൽ ഇൻഫർമാറ്റിക് സെന്ററും സർവെ വിഭാഗം ഉദ്യോഗസ്ഥരും തിരുവനന്തപുരത്തെ സർവ്വേ  ഭൂരേഖാ വകുപ്പ് ആസ്ഥാനത്ത് മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.

കേരളത്തിൻ്റെ ഡിജിറ്റൽ സർവേ പദ്ധതി  തങ്ങളുടെ സംസ്ഥാനത്ത് പ്രാവർത്തികമാക്കുന്നതിന്  താല്പര്യം അറിയിച്ച് ഇതിനോടകം ആന്ധ്രപ്രദേശ്, പുതുച്ചേരി, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾ മുന്നോട്ടുവന്നിട്ടുണ്ട്. പുതുച്ചേരി സർവെ വിഭാഗത്തിലെ 30 അംഗ ഉദ്യോഗസ്ഥ സംഘം ജനുവരി 23 മുതൽ ഒരു മാസത്തേക്ക് കേരളത്തിൻ്റെ ഡിജിറ്റൽ സർവ്വേ മാതൃക പഠിക്കുന്നതിനായി സംസ്ഥാനത്ത് ഉണ്ടാകും. ഇതിന് പിന്നാലെയാണ് അസമിൽ നിന്നുള്ള ഉദ്യോഗസ്ഥർ എത്തിയത്. കേരളത്തിൽ നടപ്പാക്കുന്ന എൻ്റെ ഭൂമി പോർട്ടൽ പദ്ധതി അസമിൽ നടപ്പാക്കുന്നതിനായി   സാങ്കേതിക വിദ്യകളെക്കുറിച്ചും സംഘം സർവേ ഭൂരേഖാ വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നും വിവരങ്ങൾ  ആരാഞ്ഞു.

കേരളത്തിൻറെ ഡിജിറ്റൽ സർവെ സംവിധാനം, എൻ്റെ ഭൂമി സോഫ്റ്റ്‌വെയർ സൊല്യൂഷൻസ് ഉയർന്ന സാങ്കേതിക മികവ് പുലർത്തുന്നതാണെന്നു൦,രാജ്യത്തിനു തന്നെ മാതൃകയാണെന്നു൦ അവർ അഭിപ്രായപ്പെട്ടു.

ആധുനിക സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ കേരളത്തിലെ മുഴുവൻ വില്ലേജുകളും ഡിജിറ്റൽ ഭൂസർവ്വേ നടത്താറുള്ള നടപടികളിലാണ് റവന്യൂ വകുപ്പ്.  ഡ്രോണിന്റെയും മറ്റും സഹായത്തോടെ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ, കൊല്ലം ജില്ലയിലെ കിളിക്കൊല്ലൂർ എന്നിവിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ ഡിജിറ്റൽ ഭൂസർവ്വേ വിജയകരമായതിനെ തുടർന്നാണ് സംസ്ഥാനത്താകെ ഡിജിറ്റൽ ഭൂസർവേ നടത്താൻ റവന്യൂ വകുപ്പ് തീരുമാനിച്ചത്.

കേരളത്തിലെ 20 ശതമാനം വരുന്ന ഭൂപ്രദേശം ഡ്രോൺ ഉപയോഗിച്ചും, അവശേഷിക്കുന്ന സ്ഥലങ്ങൾ കോർസ് ആർ.ടി.കെ (CORS RTK), റോബോട്ടിക്സ് ഇ.ടി.എസ് എന്നീ ഉപകരണങ്ങൾ ഉപയോഗിച്ചുമാണ് സർവ്വേ നടത്തുക.

18 വരെ എത്തിയത് 10 ലക്ഷം അധികം ഭക്തര്‍; ശബരിമലയിൽ വരുമാനത്തിലും വര്‍ധനവ് തീര്‍ഥാടനത്തിന് ശുഭ സമാപനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം..

PREV
click me!

Recommended Stories

'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി
തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി