വീട്ടിലേക്ക് പോകാൻ തയ്യാറാകാതെ 13കാരി, അസമിലേക്ക് നിര്‍ബന്ധിച്ചുകൊണ്ടുപോകാൻ ശ്രമം; സിഡബ്ല്യുസി ഇടപെടൽ

Published : Sep 02, 2024, 06:14 PM ISTUpdated : Sep 02, 2024, 06:19 PM IST
വീട്ടിലേക്ക് പോകാൻ തയ്യാറാകാതെ 13കാരി, അസമിലേക്ക് നിര്‍ബന്ധിച്ചുകൊണ്ടുപോകാൻ ശ്രമം; സിഡബ്ല്യുസി ഇടപെടൽ

Synopsis

കൗണ്‍സിലിങിനുശേഷം കുട്ടിയെ അസമിലേക്ക് കൊണ്ടുപോകാൻ രക്ഷിതാക്കലെത്തിയെങ്കിലും ഒപ്പം പോകാൻ കുട്ടി തയ്യാറായില്ല

തിരുവനന്തപുരം: മാതാപിതാക്കള്‍ക്കൊപ്പം പോകുന്നില്ലെന്ന് കഴക്കൂട്ടം നിന്നും കാണാതായ അസം സ്വദേശിയായ 13 വയസ്സുകാരി. അമ്മ വഴക്കു പറഞ്ഞതിന് വീടു വിട്ടിറങ്ങിയ പെണ്‍കുട്ടിയെ വിശാഖപട്ടണത്തുനിന്നും കണ്ടെത്തിയ ശേഷം സി.ഡബ്യു.സിയുടെ സംരക്ഷണയിലായിരുന്നു കഴിഞ്ഞിരുന്നത്. കൗണ്‍സിലിങിനുശേഷം കുട്ടിയെ അസമിലേക്ക് കൊണ്ടുപോകാൻ രക്ഷിതാക്കലെത്തിയെങ്കിലും ഒപ്പം പോകാൻ കുട്ടി തയ്യാറായില്ല.

കുട്ടിയെ നിർബന്ധിച്ച് കൊണ്ടുപോകാൻ രക്ഷിതാക്കള്‍ ശ്രമിച്ചപ്പോള്‍ സിഡബ്ല്യുസി അധികൃതര്‍ ഇടപെട്ടു. തുടര്‍ന്ന് പൊലീസിന്‍റെ സഹായം തേടി. പൊലീസെത്തിയശേഷം കുട്ടിയ്ക്ക് പോകാൻ ഇഷ്ടമില്ലാത്തിനാൽ ശിശുക്ഷേമ സമിതിയിലേക്ക് മാറ്റി. പൊലീസെത്തിയാണ് സംരക്ഷണ കേന്ദ്രത്തിൽ നിന്നം മാതാപിതാക്കളെ തിരിച്ചയച്ചത്. കുട്ടിയുടെ പഠനവും സംരക്ഷണവും  ഉറപ്പുവരുത്തുമെന്ന് സിഡബ്ല്യുസി അറിയിച്ചു.

ട്രെയിൻ തട്ടി മരിച്ചയാളുടെ മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിൽ അഴുകിയ നിലയിൽ; പരാതി

ചേര്‍ത്തലയിൽ നവജാത ശിശുവിനെ കൈമാറിയതിൽ വഴിത്തിരിവ്; കുഞ്ഞിനെ വിറ്റുവെന്ന് മൊഴി, അമ്മയും സുഹൃത്തും കസ്റ്റഡിയിൽ

 

PREV
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ