
കോഴിക്കോട്: അടിപിടി കേസിൽ അനാവശ്യമായി വർഗീയത പറഞ്ഞ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. വളയം പൊലീസ് സ്റ്റേഷൻ ലിമിറ്റിൽ ഓണദിവസം നടന്ന സംഘർഷത്തിലാണ് പരാതിക്കാരുടെയും പ്രതികളുടെയും മതം പറഞ്ഞ് പൊലീസ് റിമാൻഡ് റിപ്പോർട്ട് സമർപ്പിച്ചത്. അങ്ങാടിയിൽ വെച്ചുണ്ടായ തർക്കത്തിന് പൊലീസ് മതത്തിന്റെ നിറം നൽകിയത് തെറ്റെന്നാണ് പ്രതികളുടെ രക്ഷിതാക്കൾ പറയുന്നത്
പ്രതികള്‍ മുസ്ലിം വിഭാഗത്തിലുള്ളവരും പരാതിക്കാരന്‍ ഹിന്ദു മതത്തില്‍പ്പെട്ട ആളുമാണെന്നും ഓണ ദിവസം മുസ്ലിം വിഭാഗക്കാര്‍ ഹിന്ദുക്കളെ അടിച്ചതില്‍ പ്രദേശത്തെ ഹിന്ദുക്കള്‍ കടുത്ത അതൃപ്തിയിലാണന്നും പൊലീസിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. മുൻകാലത്ത് നാദാപുരത്ത് വർഗീയ സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അതിനാൽ പ്രതികൾ അത്തരം പ്രവർത്തികളിൽ ഏർപ്പെടും എന്നുമാണ് പൊലീസിന്റെ നിഗമനം. ബൈക്ക് വേഗതയിൽ ഓടിച്ചതുമായി ബന്ധപ്പെട്ട തർക്കം അടിപിടിയിൽ എത്തിയ കേസിലാണ് പൊലീസിന്റെ ഇത്തരം പരാമർശങ്ങൾ. എഫ്ഐആറിൽ വാദി ഉന്നയിക്കാത്ത കാര്യങ്ങളാണ് പൊലീസ് ജാമ്യം നിഷേധിക്കാനായി റിമാൻഡ് റിപ്പോർട്ടിൽ ഉന്നയിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam