കണ്ണൂർ മാടായിപ്പാറയിൽ വിദ്യാർത്ഥിനിക്ക് നേരെ അതിക്രമം; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

Published : Aug 22, 2026, 03:27 PM IST
police jeep

Synopsis

കണ്ണൂർ മാടായിപ്പാറയിൽ വിദ്യാർത്ഥിനിക്ക് നേരെ ഇതര സംസ്ഥാന തൊഴിലാളിയുടെ അതിക്രമം. ഫോണിൽ സംസാരിച്ചുകൊണ്ട് നടക്കുകയായിരുന്ന വിദ്യാർത്ഥിനിയെ പ്രതി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു

കണ്ണൂർ: കണ്ണൂർ മാടായിപ്പാറയിൽ വിദ്യാർത്ഥിനിക്ക് നേരെ ഇതര സംസ്ഥാന തൊഴിലാളിയുടെ അതിക്രമം. ഫോണിൽ സംസാരിച്ചുകൊണ്ട് നടക്കുകയായിരുന്ന വിദ്യാർത്ഥിനിയെ പ്രതി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ ഒഡീഷ സ്വദേശി കിരൺ സിങ്കുവിനെ പഴയങ്ങാടി പൊലീസ് പിടികൂടി. വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. കോളേജിലെ ഓണാഘോഷ പരിപാടിക്കെത്തിയ വിദ്യാർത്ഥിനി മാടായിപ്പാറയിലൂടെ നടന്നു പോകുന്നതിനിടെ പിന്തുടർന്ന പ്രതി ആളൊഴിഞ്ഞ സ്ഥലത്ത് വച്ചാണ് ഉപദ്രവിക്കാൻ ശ്രമിച്ചത്. ബഹളം കേട്ട് സഹപാഠികൾ എത്തിയാണ് വിദ്യാർത്ഥിനിയെ രക്ഷിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പദവിക്കും പക്വതക്കും നിരക്കാത്ത പ്രസ്താവന, പ്രതിപക്ഷ ഉപനേതാവ് തർക്കത്തിലെ പിണറായിയുടെ പ്രഖ്യാപനത്തിന് ബിനോയ് വിശ്വത്തിന്‍റെ മറുപടി; പോര് രൂക്ഷമാകുന്നു
തിരുവനന്തപുരം സ്വദേശിയെ കൊലപ്പെടുത്തി മുങ്ങി; 9 വർഷത്തിന് ശേഷം പ്രതിയെ പിടികൂടി പൊലീസ്