മത്സരിക്കുന്നതിന്റെ കാരണം പറഞ്ഞപ്പോൾ പറഞ്ഞുപോയതാണ്; പിഷാരടിക്ക് എതിരായ പരാമർശത്തിൽ അഖിൽ മാരാർ

Published : Mar 23, 2026, 02:05 PM IST
Akhil Marar

Synopsis

ഇന്നേവരെ ലാഭം നോക്കി ജീവിച്ച പിഷാരടി ഇപ്പോൾ ലാഭം കൊയ്യാൻ വേണ്ടിയാണ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നതെന്നായിരുന്നു അഖിൽ മാരാർ നടത്തിയ പരാമർശം.

തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ കോൺഗ്രസ് സ്ഥാനാർഥിയായ നടൻ പിഷാരടിക്കെതിരെ നടത്തിയ പരാമർശത്തിൽ പ്രതികരിച്ച് അഖിൽ മാരാർ. താൻ എന്തുകൊണ്ട് മത്സരിക്കുന്നു എന്നതിന് മറുപടി പറഞ്ഞപ്പോൾ സ്വാഭാവികമായി പറഞ്ഞുപോയതാണ് അതെന്ന് ട്വന്റി 20 സ്ഥാനാർഥി അഖിൽ മാരാർ പറഞ്ഞു. ഇന്നേവരെ ലാഭം നോക്കി ജീവിച്ച പിഷാരടി ഇപ്പോൾ ലാഭം കൊയ്യാൻ വേണ്ടിയാണ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നതെന്നായിരുന്നു അഖിൽ മാരാർ നടത്തിയ പരാമർശം. 

അതേസമയം തോമസ് ഐസക്കിന്റെ കോമാളി പരാമർശത്തിലും അഖിൽ മാരാർ പ്രതികരിച്ചു. ഇതര രാഷ്ട്രീയക്കാരെ ഏറ്റവും കൂടുതൽ പുച്ഛിക്കുന്നവരാണ് സിപിഎമ്മുകാർ. പിണറായി വിജയനാണ് ഏറ്റവും കൂടുതൽ പരിഹസിച്ചിട്ടുണ്ടാകുക. ഇപ്പോൾ ആരെയും വെട്ടാൻ കഴിയില്ല എന്നുള്ളത് കൊണ്ടാണ് പുച്ഛിക്കുന്നതെന്നും അഖിൽ മാരാർ അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പിന് ശേഷം തൃക്കാക്കരയിലെ ജനപ്രതിനിധി തിരിഞ്ഞ് നോക്കിയിട്ടില്ലെന്നാണ് ജനങ്ങൾ പറയുന്നത്. ഇപ്പോൾ ഭരണമാറ്റത്തിനുള്ള സമയമായി. വോട്ടർമ്മാർ ചിന്തിച്ച് വോട്ട് ചെയ്യണമെന്നും അഖിൽ മാരാർ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഡീൽ കൃത്യമായി അറിയുന്നത് വി ഡി സതീശനും കൂട്ടർക്കും', സിപിഎം-ബിജെപി ഡീൽ ആരോപണത്തിൽ ബാലഗോപാലിന്റെ മറുപടി
പശ്ചിമ ബംഗാളിൽ ഉപ വോട്ടർ പട്ടിക ഇന്ന്; കനത്ത ജാഗ്രത, വോട്ടവകാശം നഷ്ടപ്പെടുന്നവർ പ്രതിഷേധിക്കണമെന്ന് കോൺ​ഗ്രസ് ആഹ്വാനം