പശ്ചിമ ബംഗാളിൽ ഉപ വോട്ടർ പട്ടിക ഇന്ന്; കനത്ത ജാഗ്രത, വോട്ടവകാശം നഷ്ടപ്പെടുന്നവർ പ്രതിഷേധിക്കണമെന്ന് കോൺ​ഗ്രസ് ആഹ്വാനം

Published : Mar 23, 2026, 01:39 PM IST
SIR Voter List 2026

Synopsis

ആദ്യ ഉപ വോട്ടർ പട്ടിക ഇന്ന് പുറത്തിറങ്ങാനിരിക്കേ പശ്ചിമ ബം​ഗാളിൽ കനത്ത ജാ​ഗ്രത. വോട്ടവകാശം നഷ്ടപ്പെടുന്നവർ തെരുവിലിറങ്ങി പ്രതിഷേധിക്കാൻ കോൺ​ഗ്രസ് ആഹ്വാനം ചെയ്തു.

ദില്ലി: എസ്ഐആറിന് ശേഷമുള്ള ആദ്യ ഉപ വോട്ടർ പട്ടിക ഇന്ന് പുറത്തിറങ്ങാനിരിക്കേ പശ്ചിമ ബം​ഗാളിൽ കനത്ത ജാ​ഗ്രത. വോട്ടവകാശം നഷ്ടപ്പെടുന്നവർ തെരുവിലിറങ്ങി പ്രതിഷേധിക്കാൻ കോൺ​ഗ്രസ് ആഹ്വാനം ചെയ്തു. അസമിൽ ബിജെപി മന്ത്രി കോൺ​ഗ്രസിൽ ചേർന്നു. ബം​ഗാൾ പോളിം​ഗ് ബൂത്തിലെത്താൻ കൃത്യം ഒരുമാസം ബാക്കി നിൽക്കേയാണ് ആദ്യ സപ്ലിമെന്ററി വോട്ടർ പട്ടിക പുറത്തിറങ്ങുന്നത്. എസ്ഐആറിലൂടെ പുറത്തായ 60 ലക്ഷം വോട്ടർമാരുടെ വിവരങ്ങൾ പരിശോധിക്കാനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. 805 ജുഡീഷ്യൽ ഉദ്യോ​ഗസ്ഥർ ഇതിനായി ബം​ഗാളിലെത്തിയിരുന്നു. ഇത്തരത്തിൽ പരിശോധിച്ച 22 ലക്ഷം പേരുടെ വിവരങ്ങളാകും ഇന്ന് പുറത്തുവരിക.

ഏപ്രിൽ മാസത്തിൽ രണ്ട് പട്ടികകൾ കൂടി പുറത്ത് വരുമെന്നാണ് സൂചന. എസ്ഐആർ ബം​ഗാളിലെ ജനങ്ങളുടെ അവകാശങ്ങൾ കവരാനാണെന്ന വിമർശനം ഉയർത്തി മമത ബാനർജിയുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധ പരിപാടികളാണ് ബം​ഗാളിൽ നടക്കുന്നത്. കോൺ​ഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയാണ് വരുന്ന പട്ടികയിൽ പേരില്ലാത്തവർ തെരുവിലിറങ്ങണമെന്ന് പറഞ്ഞത്. ഈ സാഹചര്യത്തിലാണ് സംസ്ഥാന വ്യാപകമായി കേന്ദ്രസേനയെ അടക്കം അധികമായി വിന്യസിച്ച് ജാ​ഗ്രത കർശനമാക്കിയത്.

എന്ത് പ്രകോപനമുണ്ടായാലും ജനങ്ങൾ സംയമനം പാലിക്കണമെന്നും, എല്ലാവർക്കും വോട്ടവകാശം ഉറപ്പായും ലഭിക്കുമെന്നും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞു. അതേസമയം കേരളത്തോടൊപ്പം വോട്ടെടുപ്പ് നടക്കുന്ന അസമിൽ പത്രിക നൽകാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കുമ്പോഴാണ് ബിജെപി സർക്കാറിലെ കായികമന്ത്രി നന്ദി​ത ​ഗർലോസ പാർട്ടി വിട്ടത്. നന്ദിതയ്ക്ക് ബിജെപി ഇത്തവണ സീറ്റ് നൽകിയിരുന്നില്ല. കോൺ​ഗ്രസിൽ ചേർന്ന ഇവർ ഹഫ്ലോങ് മണ്ഡലത്തിൽ ഇന്ന് പത്രിക നൽകും. മുൻ പിസിസി അധ്യക്ഷൻ ഭുപെൻ ബോറയും, മുതിർന്ന നേതാവും എംപിയുമായ പ്രദ്യുത് ബർദലോയിയും പാർട്ടി വിട്ടത് വലിയ ക്ഷീണമായ കോൺ​ഗ്രസിന് ആശ്വാസമാണ് നടപടി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പുനലൂരിൽ യുഡിഎഫിന് ആശ്വാസം, വിമതനായി മത്സരിക്കാനില്ലെന്ന് സഞ്ജയ് ഖാൻ, തീരുമാനം കെസി വേണു​ഗോപാലിന്റെ ഇടപെ‌ടലിന് പിന്നാലെ
'കൂടുതൽ മണ്ഡലങ്ങളിൽ ബിജെപി-സിപിഎം ഡീൽ'; മഞ്ചേശ്വരം, കോന്നി, റാന്നി മണ്ഡലങ്ങളിൽ ഡീലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ