കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി ഇന്ന്; സ്ഥാനാർത്ഥി നിർണയത്തില്‍ പ്രാഥമിക ഘട്ട ചർച്ച നടക്കും

Published : Feb 20, 2021, 07:49 AM IST
കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി ഇന്ന്; സ്ഥാനാർത്ഥി നിർണയത്തില്‍ പ്രാഥമിക ഘട്ട ചർച്ച നടക്കും

Synopsis

സിറ്റിംഗ് എംഎൽഎമാർക്ക് സീറ്റ് നൽകാൻ ഇതിനകം തന്നെ ധാരണയായിട്ടുണ്ട്. മറ്റ് സീറ്റുകളിൽ ആരൊക്കെ എന്നതിനേ സംബന്ധിച്ചുള്ള ചർച്ചകളാണ് തുടങ്ങുന്നത്. 

തിരുവനന്തപുരം: ഉമ്മൻചാണ്ടി അധ്യക്ഷനായുള്ള പത്തംഗ കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ചേരും. രാവിലെ എട്ട് മണിക്ക് കെപിസിസി ആസ്ഥാനത്താണ് യോഗം ചേരുക. ഇതുവരെയുളള ഉഭയകക്ഷി ചർച്ചകൾ യോഗം വിലയിരുത്തും. സ്ഥാനാത്ഥി നിർണയത്തിൽ പ്രാഥമിക ഘട്ട ചർച്ചകളും യോഗത്തിൽ ഉണ്ടാവും.

സിറ്റിംഗ് എംഎൽഎമാർക്ക് സീറ്റ് നൽകാൻ ഇതിനകം തന്നെ ധാരണയായിട്ടുണ്ട്. മറ്റ് സീറ്റുകളിൽ ആരൊക്കെ എന്നതിനേ സംബന്ധിച്ചുള്ള ചർച്ചകളാണ് തുടങ്ങുന്നത്. സിറ്റിംഗ് എംഎൽഎമാർക്ക് ആർക്കെങ്കിലും മണ്ഡലം മാറണോ എന്നും യോഗം പരിശോധിക്കും. കെസി ജോസഫ് ഇരിക്കൂർ മാറണം എന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ പകരം സീറ്റ് എവിടെ നൽകും എന്നതും ചർച്ചയാകും. തൊണ്ണൂറ്റി അഞ്ച് സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും എന്നാണ് നിലവിലെ വിലയിരുത്തൽ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു