
തിരുവനന്തപുരം: അന്തരിച്ച കാനത്തിൽ ജമീല എംഎൽഎക്ക് നിയമസഭ അന്തിമോപചാരം അർപ്പിച്ചു. സഭയിൽ ഇന്ന് ചരമോപചാരം മാത്രമായിരിക്കും ഉണ്ടാകുക. സ്പീക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ളവർ അനുശോചന പ്രസംഗം നടത്തി. സഭയിൽ ഇന്ന് ചരമോപചാരമല്ലാതെ മറ്റ് നടപടിക്രമങ്ങൾ ഉണ്ടായിരിക്കില്ല. ഗവർണറുടെ നയ പ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ച നാളെ മുതൽ നടക്കും. കൊയിലാണ്ടി എംഎൽഎ ആയിരിക്കെയാണ് കഴിഞ്ഞ നവംബർ 29നാണ് കാനത്തിൽ ജമീല അന്തരിച്ചത്. അർബുദ രോഗത്തെ തുടർന്നായിരുന്നു അന്ത്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam