നയനസൂര്യയുടെ മരണം: അസി. കമ്മീഷണർ ഇന്ന് കേസ് ഫയലുകൾ പരിശോധിക്കും

Published : Jan 03, 2023, 08:42 AM IST
നയനസൂര്യയുടെ മരണം:  അസി. കമ്മീഷണർ ഇന്ന് കേസ് ഫയലുകൾ പരിശോധിക്കും

Synopsis

നയനയുടെ മരണം കൊലപാതകമല്ലെന്നും ദുരൂഹതയില്ലെന്നുമുള്ള നിഗമനത്തിലാണ് കേസ് അന്വേഷിച്ച മ്യൂസിയം പൊലീസ് എത്തിയത്.  

തിരുവനന്തപുരം: യുവസംവിധായക നയനസൂര്യയുടെ  ദുരൂഹ മരണത്തിലെ തുടരന്വേഷണത്തിന്‍റെ ഭാഗമായി കേസന്വേഷണ ഫയലുകള്‍ ഇന്ന് പരിശോധിക്കും. തുടരന്വേഷണത്തിനായി ചുമതലപ്പെടുത്തിയ ഡിസിആർബി അസി.കമ്മീഷണർ ദിനിലാണ് ഫയലുകള്‍ പരിശോധിക്കുന്നത്. മ്യൂസിയം പൊലീസാണ് ആദ്യഘട്ടത്തിൽ അന്വേഷണം നടത്തിയത്. നയനയുടെ മരണം കൊലപാതകമല്ലെന്നും ദുരൂഹതയില്ലെന്നുമുള്ള നിഗമനത്തിലാണ് കേസ് അന്വേഷിച്ച മ്യൂസിയം പൊലീസ് എത്തിയത്.  

എന്നാൽ കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് വ്യക്തമാകുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് സംഭവത്തിൽ ദുരൂഹതയേറിയത്. നയനയുടെ സുഹൃത്തുക്കള്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് പരാതിയും നൽകി. ഈ സാഹചര്യത്തിലാണ് ഇതേവരെ നടത്തിയിട്ടുള്ള അന്വേഷണം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കമ്മീഷണർ അസി.കമ്മീഷണറെ  ചുമതലപ്പെടുത്തിയത്.

നയനസൂര്യയുടെ മരണത്തിൽ അസ്വഭാവികതയില്ലെന്ന് പൊലീസ് തെറ്റിദ്ധരിപ്പിച്ചെന്ന് കുടുംബം

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും
നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും