
കോഴിക്കോട്: 61മത് സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് കോഴിക്കോട്ട് തുടങ്ങും. രാവിലെ 10 മണിക്ക് കോഴിക്കോട് വിക്രം മൈതാനിയിലെ അതിരാണിപ്പാടം എന്ന് പേരിട്ട മുഖ്യ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലാമേള ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തിനു ശേഷം പതിനൊന്നര മണിയോടെ മത്സരങ്ങൾക്ക് തുടക്കമാകും. ഉദ്ഘാടന സമ്മേളനത്തിനു ശേഷം പതിനൊന്നര മണിയോടെ മത്സരങ്ങൾക്ക് തുടക്കമാകും. കോവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷമാണ് സ്കൂൾ കലാമേള വീണ്ടും നടക്കുന്നത്. അഞ്ച് ദിവസം കൊണ്ട് 24 വേദികളിലായി 239 ഇനങ്ങളിൽ കൗമാര പ്രതിഭകൾ മാറ്റുരയ്ക്കും.
കലോത്സവ വേദിയിലെ ഏഷ്യാനെറ്റ് ന്യൂസിൻ്റെ പവലിയൻ ഒരുങ്ങിയിട്ടുണ്ട്. കൈതപ്രം ദാമോദരൻ നമ്പൂതിരി സംഗീതാർച്ചനയോടെ പവലിയൻ ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരായ പോരാട്ടത്തിനും കലോത്സവവേദിയിൽ ഏഷ്യാനെറ്റ് ന്യൂസ് തുടക്കം കുറിച്ചു. കലാസ്വപ്നങ്ങളും നെഞ്ചിലേറ്റി കോഴിക്കോട്ടേക്ക് വണ്ടികയറിയ കൗമാരക്കാരെ സ്വാഗതം ചെയ്ത് കൊണ്ടാണ് മുഖ്യവേദിയായ അതിരണിപ്പാടത്തൊരുങ്ങിയ ഏഷ്യാനെറ്റ് ന്യൂസിൻറെ പവലിയൻ മലയാളികളുടെ കൈതപ്രം പാടിയത്. ഏഷ്യാനെറ്റ് ന്യൂസിൻറെ വക ഓരോ ദിവസത്തെയും കലക്കൻ താരത്തിനും ടീമിനും പ്രത്യേക പാരിതോഷികവും ഏർപ്പെടുത്തിയിട്ടുണ്ട്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam