കാക്കനാ‌ടേക്ക് ട്രാൻസ്ഫറായി, കൈക്കൂലി വാങ്ങാൻ വേണ്ടി മാത്രം തൃശ്ശൂരെത്തിയ അസിസ്റ്റന്റ് ലേബർ ഓഫീസർ പിടിയിൽ

Published : Sep 23, 2025, 03:35 PM IST
bribery arrest

Synopsis

ചാവക്കാട് അസിസ്റ്റൻറ് ലേബർ ഓഫീസർ ആയിരുന്ന ഇരിങ്ങാലക്കുട സ്വദേശി ജയപ്രകാശാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായത്.

തൃശ്ശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബർ ഓഫീസർ പൊലീസ് പിടിയിലായി. ചാവക്കാട് അസിസ്റ്റൻറ് ലേബർ ഓഫീസർ ആയിരുന്ന ഇരിങ്ങാലക്കുട സ്വദേശി ജയപ്രകാശാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായത്. ഗുരുവായൂരിലെ ഹോട്ടലിൽ നിന്ന് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പൊലീസെത്തിയത്. കഴിഞ്ഞ 30-ാം തീയതിയാണ് സംഭവങ്ങളുടെ തുടക്കം. ഇയാൾ ​ഗുരുവായൂരുള്ള ഒരു ഹോട്ടലിൽ പരിശോധനക്ക് വരികയും താത്ക്കാലിക ജീവനക്കാരുടെ എണ്ണം കൂ‌ടുതലാണെന്നും നടപടിയെടുക്കാതിരിക്കാൻ 16ാം തീയതി ഓഫീസിൽ വരാൻ ആവശ്യപ്പെടുകയും ചെയ്തു. ഓഫീസിൽ ചെന്ന റസ്റ്റോറന്റ് മാനേജറോട് 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. അത് വാങ്ങുകയും ചെയ്തു. തുടർന്ന് ഫോണിൽ വിളിച്ച് 5000 രൂപ കൂടി ആവശ്യപ്പെട്ടു. ഈ സമയത്താണ് ജയപ്രകാശിന് കാക്കനാട് ഓഫീസിലേക്ക് ട്രാൻസ്ഫർ ആകുന്നത്. ഇത് ഹോട്ടൽ മാനേജരെ അറിയിച്ചില്ല. കാക്കനാട് നിന്ന് കൈക്കൂലി വാങ്ങാൻ തൃശ്ശൂരെത്തി കാത്തുനിന്നു. ഈ സമയത്താണ് വിജിലൻസ് ഡിവൈഎസ്പി ജിം പോളും സംഘവും ട്രാപ്പൊരുക്കി ഇയാളെ കസ്റ്റഡിയിലെടുത്തത്.

 

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്; 'തെറ്റുചെയ്യാത്ത ഞാൻ കടുത്ത മാനസിക സമ്മർദ്ദത്തിൽ' ദിലീപ് മുഖ്യമന്ത്രിക്ക് അയച്ച മെസേജ് വിവരങ്ങൾ പുറത്ത്
ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും