'പാതിരാ കോഴിയില്‍' നിന്ന് കുഴിമന്തി കഴിച്ചു; ഭക്ഷ്യവിഷബാധയേറ്റ് 10 പേര്‍ ചികിത്സയില്‍

Published : Jan 10, 2024, 11:31 AM ISTUpdated : Jan 10, 2024, 11:37 AM IST
'പാതിരാ കോഴിയില്‍' നിന്ന് കുഴിമന്തി കഴിച്ചു; ഭക്ഷ്യവിഷബാധയേറ്റ് 10 പേര്‍ ചികിത്സയില്‍

Synopsis

സംഭവത്തില്‍ ആരോഗ്യവകുപ്പും പൊലീസും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു

കൊച്ചി:എറണാകുളം കളമശ്ശേരിയിൽ ഭക്ഷ്യവിഷബാധയേറ്റ് പത്തു പേര്‍ ചികിത്സയില്‍. കളമശ്ശേരിയിലെ  പാതിരാ കോഴി എന്ന ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ച പത്ത് പേർക്കാണ് ശാരീരിക അസ്വസ്ഥത ഉണ്ടായത്. വയറുവേദനയും ഛര്‍ദിയും ഉള്‍പ്പെടെയുള്ള അസ്വസ്ഥതയുണ്ടായതിനെതുടര്‍ന്ന് ഇവര്‍ ചികിത്സ തേടുകയായിരുന്നു.  ഇവരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ഇന്നലെ രാത്രി ഹോട്ടലില്‍നിന്ന് കുഴിമന്തി കഴിച്ചവര്‍ക്കാണ് അസ്വസ്ഥതയുണ്ടായത്. ആരോഗ്യവകുപ്പും പൊലീസും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ആശുപത്രിയിലുള്ളവരുടെ നില ഗുരുതരമല്ലെങ്കിലും ഛര്‍ദിയും വയറിളക്കവും ഉള്‍പ്പെടെയുള്ള ശാരീരിക അസ്വസ്ഥയുണ്ട്. ആരോഗ്യവകുപ്പ് ഹോട്ടലില്‍ പരിശോധന നടത്തിവരുകയാണ്.

'സവാദ് ഒന്നാം പ്രതിയായത് എന്നെ ഏറ്റവും കൂടുതല്‍ മുറിപ്പെടുത്തിയ ആളെന്ന നിലയില്‍, ആശ്വാസം': പ്രൊഫ ടിജെ ജോസഫ്

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്; പ്രബലരായ ആളുകള്‍ പ്രതിസ്ഥാനത്ത് നില്‍ക്കുമ്പോൾ കേസ് അട്ടിമറിക്കാന്‍ സാധ്യത ഏറെ: ദീദി ദാമോദരന്‍
മന്ത്രി സജി ചെറിയാൻ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു; ആർക്കും പരിക്കില്ല