'രാഹുല്‍ മാങ്കൂട്ടത്തില്‍ കള്ള മെഡിക്കൽ സർട്ടിഫിക്കേറ്റ് ഉണ്ടാക്കി,കോടതിയത് പരിശോധിച്ചു.ജാമ്യം നിഷേധിച്ചു'

Published : Jan 10, 2024, 11:25 AM IST
'രാഹുല്‍ മാങ്കൂട്ടത്തില്‍ കള്ള മെഡിക്കൽ സർട്ടിഫിക്കേറ്റ് ഉണ്ടാക്കി,കോടതിയത് പരിശോധിച്ചു.ജാമ്യം നിഷേധിച്ചു'

Synopsis

സമരം ചെയ്താല്‍ കൽതുറുങ്കിൽ  കിടക്കാനുള്ള ആർജവം കാണിക്കണമെന്നും എംവിഗോവിന്ദന്‍

എറണാകുളം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍ രംഗത്ത്.പൊലീസ് നിയമം ഇടതു പക്ഷം ഉണ്ടാക്കിയതല്ല.പൊലീസ് അവരുടെ നടപടി മാത്രമെ സ്വീകരിച്ചിട്ടുള്ളു.സമരത്തിനിടെ രാഹുൽ പൊലീസിന്‍റെ  കഴുത്തിന് പിടിച്ചു.കമ്പും കൊണ്ട് അടിക്കാൻ ചെന്നു.കേസിൽ പ്രതിയായതിന് കള്ള മെഡിക്കൽ സർട്ടിഫിക്കേറ്റ് ഉണ്ടാക്കി.രാഹുലിന് കാര്യമായ ഒരു രോഗവുമില്ലെന്ന് ഡോക്ടർ റിപ്പോർട്ട് നൽകി.ജാമ്യം കിട്ടാനുള്ള ശ്രമമാണ് നടത്തിയത്.കോടതിയത് പരിശോധിച്ചു.ജാമ്യം നിഷേധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.സമരം  നടത്തിയാൽ കൽതുറുങ്കിൽ കിടക്കേണ്ടി വന്നേക്കും.ജയിലിൽ കിടക്കേണ്ട ആർജവം കാണിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

 രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് തിരുവനന്തപുരം സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകും. ഇന്നലെ ജൂഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി ജാമ്യേപക്ഷ തള്ളി രാഹുലിനെ 22 വരെ റിമാൻഡ് ചെയ്യുകയായിരുന്നു. നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിലാണ് രാഹുൽ. രാഹുലിന്റെ  അറസ്റ്റിനെതിരെ ഇന്നും സംസ്ഥാന വ്യാപക പ്രതിഷേധത്തിന് സാധ്യതയുണ്ട്. യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തും. പ്രതിപക്ഷത്തെ യുവജന സംഘടനകളുടെ സംയുക്ത യോഗം ഉച്ചക്ക് ശേഷം പ്രതിപക്ഷനേതാവിന്‍റെ   നേതൃത്വത്തിൽ ചേരും. തുടർ സമരപരിപാടികൾക്ക് യോഗം രൂപം നൽകും

 

 

 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തെരഞ്ഞെടുപ്പ് മാറ്റിവെച്ച വാർഡുകളിൽ വോട്ടെടുപ്പ് ജനുവരി 12ന്, വോട്ടെണ്ണൽ 13ന്
കേരളയിലും മുട്ടുമടക്കി സർക്കാർ; കേരള സർവ്വകലാശാല രജിസ്ട്രാർ അനിൽകുമാറിനെ മാറ്റി