'അതിരപ്പിള്ളി പദ്ധതി ഉപേക്ഷിച്ചിട്ടില്ല', സമവായത്തിലൂടെ നടപ്പാക്കാമെന്ന് വൈദ്യുതി മന്ത്രി നിയമസഭയിൽ

Published : Oct 28, 2021, 12:10 PM ISTUpdated : Oct 28, 2021, 01:27 PM IST
'അതിരപ്പിള്ളി പദ്ധതി ഉപേക്ഷിച്ചിട്ടില്ല', സമവായത്തിലൂടെ നടപ്പാക്കാമെന്ന് വൈദ്യുതി മന്ത്രി  നിയമസഭയിൽ

Synopsis

സമവായത്തിലൂടെ മാത്രമേ പദ്ധതി നടപ്പാനാകൂ. പദ്ധതിക്ക് ഏഴ് വർഷത്തെ എൻ ഒ സിയാണ് ലഭിച്ചിട്ടുള്ളത്.  ആരംഭിച്ചില്ലെങ്കിൽ വനംവകുപ്പിന് ബോർഡ് നൽകിയ 5.6 കോടി രൂപ തിരികെ ലഭിക്കുമെന്നും മന്ത്രി  അറിയിച്ചു.

തിരുവനന്തപുരം: ഏറെ വിവാദങ്ങളുണ്ടാക്കിയ നിർദ്ദിഷ്ട അതിരപ്പിള്ളി ജലവൈദ്യുത (Athirappilly) പദ്ധതി (athirappilly hydroelectric project) ഉപേക്ഷിച്ചിട്ടില്ലെന്ന് സംസ്ഥാന സർക്കാർ. പദ്ധതിയുമായി മുന്നോട്ട് പോകാൻ 2020 ൽ സർക്കാർ കെഎസ് ഇബിയ്ക്ക് (kseb) എൻ ഒ സി നൽകിയിട്ടുണ്ടെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിയമസഭയെ അറിയിച്ചു. സമവായത്തിലൂടെ മാത്രമേ പദ്ധതി നടപ്പാനാകൂ. പദ്ധതിക്ക് ഏഴ് വർഷത്തെ എൻ ഒ സിയാണ് ലഭിച്ചിട്ടുള്ളത്. ആരംഭിച്ചില്ലെങ്കിൽ വനംവകുപ്പിന് ബോർഡ് നൽകിയ 5.6 കോടി രൂപ തിരികെ ലഭിക്കുമെന്നും മന്ത്രി  അറിയിച്ചു.

അതിരപ്പിള്ളി പദ്ധതി പൂർണമായി ഉപേക്ഷിക്കാതെ സമവായം ഉണ്ടാക്കി പദ്ധതിയുമായി മുന്നോട്ട് പോകാനാണ് വൈദ്യുതി ബോർഡിന്റെ തീരുമാനം. സംസ്ഥാന സർക്കാരിന്റെ എൻ ഒ സിക്ക് 2027 വരെ കാലാവധിയുണ്ട്. ഈ കാലയളവിൽ തുടക്കം കുറിക്കാനാണ് നീക്കം. എന്നാൽ പാരിസ്ഥിതികമായി സവിശേഷ പ്രാധാന്യമുള്ള ഹെക്ടർ കണക്കിന് വനഭൂമി നഷ്ടപ്പെടുമെന്നും അപൂർവ്വ മത്സ്യങ്ങളും വംശനാശഭീഷണി നേരിടുന്നവയുൾപ്പെടെയുള്ള പക്ഷികളുടെ ആവാസവും നശിക്കുമെന്നാണ് പദ്ധതിയെ എതിർക്കുന്നവർ നിരത്തുന്ന വാദം. 

അതിരപ്പിള്ളി പദ്ധതി ഉപേക്ഷിച്ചിട്ടില്ല; നിലപാട് വ്യക്തമാക്കി കെഎസ്ഇബി

അതേ സമയം, അതിരപ്പിള്ളി പദ്ധതിക്കുള്ള കേന്ദ്ര പാരിസ്ഥിതിക അനുമതിയും സാങ്കേതിക സാമ്പത്തിക അനുമതിയുടേയും കാലാവധി 2019 മെയിൽ അവസാനിച്ചിരുന്നു. പദ്ധതി വന്നാൽ മുങ്ങിപ്പോകുമായിരുന്ന വനമേഖലയിലെ മരങ്ങൾ മുറിക്കാനും അതിനുളള നഷ്ടപരിഹാവുമായി 5 കോടിയിലേറെ രൂപ വൈദ്യുതി ബോർഡ് 2001 ൽ വനം വകുപ്പിന് കൈമാറിയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്