
കൊല്ലം: കൊല്ലത്തെ നീണ്ടകര താലൂക്കാശുപത്രിയിലെ നഴ്സിനും ഡോക്ടർക്കും നേരെ ക്രൂരമായ ആക്രമണം. ഒരു സംഘം യുവാക്കളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഡ്യൂട്ടി നഴ്സിനെ മെഡിസിറ്റി മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായ പരിക്കുകളോടെ ഡോക്ടറെ കൊല്ലം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
നീണ്ടകര താലൂക്കാശുപത്രിയിലെ ഡോക്ടർ ഉണ്ണികൃഷ്ണൻ, നഴ്സ് ശ്യാമിലി എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം ചികിത്സ നിഷേധിച്ചു എന്ന് ആരോപിച്ചാണ് യുവാക്കൾ ആക്രമിച്ചതെന്നാണ് പരുക്കേറ്റ ഡോക്ടർ പറയുന്നത്. കമ്പി വടികൾ ഉപയോഗിച്ചാണ് ഡോക്ടറേയും നഴ്സിനേയും യുവാക്കൾ മർദ്ദിച്ചത്.
ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണത്തിൽ പ്രതിഷേധിച്ച് നീണ്ടകര ആശുപത്രിയിലെ ഒപി സേവനം ബഹിഷ്കരിക്കാൻ കെ.ജി.എം.ഒ.എ തീരുമാനിച്ചു. അക്രമികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ജില്ലയിലാകെ സമരം വ്യാപിപ്പിക്കുമെന്നും കെ.ജി.എം.ഒ.എ മുന്നറിയിപ്പ് നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam