കൊയിലാണ്ടിയിൽ പണിമുടക്കിനിടെ കട തുറന്ന വ്യാപാരിയുടെ ദേഹത്ത് നായ്ക്കുരണ പൊടി വിതറി

Published : Mar 28, 2022, 04:12 PM IST
കൊയിലാണ്ടിയിൽ പണിമുടക്കിനിടെ കട തുറന്ന വ്യാപാരിയുടെ ദേഹത്ത് നായ്ക്കുരണ പൊടി വിതറി

Synopsis

ആക്രമണത്തെ തുടർന്ന് ശ്രീധരൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. 

കോഴിക്കോട്:  പൊതുപണിമുടക്കിനിടെ കൊയിലാണ്ടിയിൽ കട തുറന്ന വ്യാപാരിക്കെതിരെ ആക്രമണം. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് കെ.പി.ശ്രീധരന് നേരെയാണ് സമരാനുകൂലികൾ അക്രമം നടത്തിയത്. ശ്രീധരന് ദേഹത്ത് സമരാനുകൂലികൾ നായ്ക്കുരണ പൊടി വിതറി. ആക്രമണത്തെ തുടർന്ന് ശ്രീധരൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. 


കൊയിലാണ്ടി: കൊയിലാണ്ടിയിൽ കട തുറന്ന വ്യാപാര സ്ഥാപന ഉടമയ്ക്കതിരെ നടത്തിയ മർദ്ദനവും നായ്ക്കുരണ പ്രയോഗവും പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും തുറക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് സംരക്ഷണം കൊടുക്കണമെന്ന കോടതി വിധികൾ ഉണ്ടായിട്ടും വ്യാപാര സ്ഥാപനങ്ങൾക്ക് പോലിസ് സംരക്ഷണം ലഭിക്കാതിരുന്നത് ഗുരുതര വീഴ്ചയാണെന്നും ആക്രമണം കാണിച്ച വരെ ഉടൻ അറസ്റ്റ് ചെയ്ത് നിയമത്തിന് മുമ്പിൽ കൊണ്ട് വരണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡഡ് എം.അബ്ദുൽ സലാം ജനറൽ സിക്രട്ടറി വി .സുനിൽകുമാർ ട്രഷറർ എ.വി.എം. കബീർ എന്നിവർ സംയുക്ത പ്രസ്ഥാവനയിൽ ആവശ്യപ്പെട്ടു.
 

PREV
click me!

Recommended Stories

'ബസ്സിൽ തുടങ്ങി സൗഹൃദം, 'അങ്കിളിന്റെ' പെരുമാറ്റം ഹൃദ്യമായിരുന്നു'; ചതി അറിഞ്ഞില്ല, അക്ഷർധാമിൽ ഫോണും വാച്ചുമടക്കം 1.8 ലക്ഷത്തിന്റെ മുതൽ കവര്‍ന്നു
സുരേഷ് ഗോപിക്കെതിരെ മന്ത്രി ആര്‍ ബിന്ദു; 'നുണകള്‍ മാത്രം പ്രചരിപ്പിക്കാൻ മണ്ഡലത്തിലേക്ക് എത്തുന്ന എംപിയായി മാറി'