കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആലപ്പുഴയിൽ ട്രാക്ടർ റാലി

Published : Jan 09, 2021, 07:47 PM IST
കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആലപ്പുഴയിൽ ട്രാക്ടർ റാലി

Synopsis

ദില്ലിയിലെ  കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആലപ്പുഴയിൽ ട്രാക്ടർ റാലി. കുട്ടനാട്ടിൽ നിന്ന് ആലപ്പുഴ നഗരത്തിലേക്കാണ് റാലി നടത്തിയത്

ആലപ്പുഴ: ദില്ലിയിലെ  കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആലപ്പുഴയിൽ ട്രാക്ടർ റാലി. കുട്ടനാട്ടിൽ നിന്ന് ആലപ്പുഴ നഗരത്തിലേക്കാണ് റാലി നടത്തിയത്. അമ്പതിൽ കൂടുതൽ ട്രാക്ടറുകളിലായിരുന്നു സിഐടിയു ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ഐക്യദാർഢ്യ റാലി. അഖിലേന്ത്യാ കിസാൻ സഭ അടക്കം സമരത്തിൽ പങ്കെടുത്തു.

നിരവധി കർഷകർ സമരത്തിന് ഐക്യദാർഢ്യം പ്രക്ക്യാപിച്ചെത്തി. സമരത്തിന്  പിന്തുണയേകാൻ ഏറ്റവും അനുയോജ്യമായ മണ്ണാണ് ആലപ്പുഴയെന്നും  തൊഴിലാളി വർഗത്തിന്റെ മഹാ പാരമ്പര്യമുള്ള പ്രദേശമാണിതെന്നും എല്ലാ പിന്തുണയും പ്രഖ്യാപിക്കുന്നതായും സിഐടിയു ജില്ലാ സെക്രട്ടറി എസ് സലാം പറഞ്ഞു.

PREV
click me!

Recommended Stories

ദിലീപിനെതിരായ തെളിവുകളെല്ലാം കോടതിയിൽ പൊളിച്ചടുക്കി; ബാലചന്ദ്രകുമാറിന്‍റെ മൊഴിയും തെളിയിക്കാനായില്ല,സാക്ഷികള്‍ കൂറുമാറിയതും പ്രതിഭാ​ഗത്തിന് അനുകൂലമായി
ശബരിമല സ്വര്‍ണക്കൊള്ള കേസ്; എ പത്മകുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു, എൻ വാസുവിന്‍റെ റിമാന്‍ഡ് നീട്ടി