രേഖകൾ നൽകാതിരുന്നാൽ മറ്റൊരു നിയമതർക്കമാകുമെന്നാണ് വിലയിരുത്തൽ. തർക്കം ഒഴിവാക്കാൻ തീരുമാനിച്ചതായി എസ്ഐടി മേധാവി എച്ച് വെങ്കിടേഷ് അറിയിച്ചു.
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ രേഖപ്പെടുത്തിയ മൊഴികളുടെ പകർപ്പ് എസ്ഐടി ഇഡിക്ക് കൈമാറും. പ്രതികളുടെ മൊഴികളും സാക്ഷിമൊഴികളുമാണ് നൽകുക. നാളെ ഇഡി ഉദ്യോഗസ്ഥർ എസ്ഐടി ഓഫീസിലെത്തി ചർച്ച നടത്തും. രേഖകൾ പരിശോധിച്ച ശേഷം ആവശ്യമായവ കൈമാറും. പ്രതികളുടെയും സാക്ഷികളുടെയും മൊഴികൾ ഇഡി റെയ്ഡിന് മുൻപേ ആവശ്യപ്പെട്ടിരുന്നു. രേഖകൾ നൽകാതിരുന്നാൽ മറ്റൊരു നിയമതർക്കമാകുമെന്നാണ് വിലയിരുത്തൽ. തർക്കം ഒഴിവാക്കാൻ തീരുമാനിച്ചതായി എസ്ഐടി മേധാവി എച്ച് വെങ്കിടേഷ് അറിയിച്ചു. ഇഡി ആവശ്യപ്പെട്ട മൊഴികള്‍ നൽകാൻ തന്നെയാണ് എസ്ഐടിയുടെ തീരുമാനം. നാളെത്തന്നെ മൊഴിപ്പകര്‍പ്പ് കൈമാറും. അതിന് ശേഷമായിരിക്കും തുടര്‍നടപടികള്‍. സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തിയ ഇഡി അടുത്ത നീക്കത്തിലേക്ക് കടക്കുകയാണ്. ഇഡി ചിലരെയൊക്കെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നുള്ള അഭ്യൂഹങ്ങളും നിലനില്‍ക്കുന്നുണ്ട്. അതിനിടയിലാണ് എസ്ഐടി ഇതുവരെ സ്വീകരിച്ച മൊഴികള്‍ ഏറ്റെടുത്തുകൊണ്ട് അടുത്ത നടപടിയിലേക്ക് പോകുന്നത്.



