
കണ്ണൂര്‍: കണ്ണൂർ പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ ഒഴിച്ചത് സോഫ്റ്റ് ഡ്രിങ്ക് പോലുള്ള പദാർത്ഥമെന്ന് നിഗമനം. ലാബ് പരിശോധന ഫലം ഇന്ന് വരും. അതിക്രമം നടത്തിയ ആളെക്കുറിച്ച് കൃത്യമായ സൂചനകൾ ഇതുവരെയില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടവരെ ചോദ്യംചെയ്യും. കടപ്പുറത്ത് അലഞ്ഞുനടക്കുന്ന ആരോ ചെയ്തതാണെന്ന് പൊലീസിന് സംശയമുണ്ട്. എന്നാൽ, ആസൂത്രിത അതിക്രമം എന്ന സാധ്യതകളും തള്ളുന്നില്ല.
കണ്ണൂരില്‍ സിപിഎം നേതാക്കളുടെ സ്‌മൃതികുടീരങ്ങള്‍ക്ക് നേരെ ആക്രമണം; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam