ഗണേഷ് കുമാർ എംഎൽഎയെ കരിങ്കൊടി കാണിച്ചു; യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നടുറോഡിൽ മർദ്ദനം

Published : Jan 15, 2021, 07:48 PM ISTUpdated : Jan 15, 2021, 08:09 PM IST
ഗണേഷ് കുമാർ എംഎൽഎയെ കരിങ്കൊടി കാണിച്ചു; യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നടുറോഡിൽ മർദ്ദനം

Synopsis

പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത കുന്നിക്കോട് പൊലീസ് മർദിച്ചവരെ പിടികൂടിയില്ലെന്ന് കോൺഗ്രസ് ആരോപിക്കുന്നു. മര്‍ദ്ദനം തടയാനാണ് പ്രദീപ് കുമാര്‍ ശ്രമിച്ചത് എന്നാണ് എംഎൽഎയുടെ വിശദീകരണം.

കൊല്ലം: കൊല്ലത്ത് കെ ബി ഗണേഷ് കുമാർ എംഎൽഎയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നടുറോഡിൽ മർദ്ദിച്ചതായി പരാതി. എംഎൽഎയുടെ സാന്നിധ്യത്തിലാണ് പ്രതിഷേധക്കാരെ വളഞ്ഞിട്ട് മർദ്ദിച്ചത് എന്നാണ് ആക്ഷേപം. പി എ പ്രദീപ് കുമാറിൻ്റെ നേതൃത്വത്തിലായിരുന്നു മർദ്ദനം. 

കൊല്ലം കുന്നിക്കോട്ടായിരുന്നു സംഭവം. പ്രദേശത്തെ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിന് പഞ്ചായത്ത് അംഗത്തെ ക്ഷണിച്ചില്ലെന്ന് കാട്ടിയായുരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത കുന്നിക്കോട് പൊലീസ് മർദിച്ചവരെ പിടികൂടിയില്ലെന്ന് കോൺഗ്രസ് ആരോപിക്കുന്നു. മർദിച്ചവരെ അറസ്റ്റ് ചെയ്യാത്തതിനെതിരെ കുന്നിക്കോട് പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്. മര്‍ദ്ദനം തടയാനാണ് പ്രദീപ് കുമാര്‍ ശ്രമിച്ചത് എന്നാണ് ഗണേഷ് കുമാർ എംഎൽഎയുടെ വിശദീകരണം.

PREV
click me!

Recommended Stories

ദിലീപിനെതിരായ തെളിവുകളെല്ലാം കോടതിയിൽ പൊളിച്ചടുക്കി; ബാലചന്ദ്രകുമാറിന്‍റെ മൊഴിയും തെളിയിക്കാനായില്ല,സാക്ഷികള്‍ കൂറുമാറിയതും പ്രതിഭാ​ഗത്തിന് അനുകൂലമായി
ശബരിമല സ്വര്‍ണക്കൊള്ള കേസ്; എ പത്മകുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു, എൻ വാസുവിന്‍റെ റിമാന്‍ഡ് നീട്ടി