ആലപ്പുഴയിൽ കൊവിഡ് ബാധിതരുടെ വീടിന് നേരെ ആക്രമണം, കല്ലെറിഞ്ഞത് ബൈക്ക് സംഘം

Published : Aug 22, 2020, 10:52 AM ISTUpdated : Aug 22, 2020, 12:48 PM IST
ആലപ്പുഴയിൽ കൊവിഡ് ബാധിതരുടെ വീടിന് നേരെ ആക്രമണം, കല്ലെറിഞ്ഞത് ബൈക്ക് സംഘം

Synopsis

ബൈക്കിലെത്തിയ സംഘമാണ് കല്ലെറിഞ്ഞതെന്ന് ചേർത്തല പൊലീസ് വ്യക്തമാക്കി. വാഹനത്തിന്‍റെ നമ്പര്‍ പ്ലേറ്റ് മറച്ച നിലയിലായിരുന്നുവെന്നും പ്രതികളെ പിടികൂടാൻ ശ്രമം ആരംഭിച്ചതായും പൊലീസ് 

ആലപ്പുഴ: ആലപ്പുഴ വയലാറിൽ കൊവിഡ് രോഗം സ്ഥിരീകരിച്ചവരുടെ വീടിനുനേരെ കല്ലേറ്. ഇന്നലെ രാത്രിയോടെയാണ് സംഭവം. വയലാര്‍ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ താമസിക്കുന്ന ഒരു കുടുംബത്തിലെ നാല് പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇവര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറാനായി ആംബുലൻസ് കാത്തിരിക്കുന്നതിനിടെയാണ് വീടിന് നേരെ ആക്രമണമുണ്ടായത്.

ബൈക്കിലെത്തിയ സംഘമാണ് കല്ലെറിഞ്ഞതെന്ന് ചേർത്തല പൊലീസ് വ്യക്തമാക്കി. വാഹനത്തിന്‍റെ നമ്പര്‍ പ്ലേറ്റ് മറച്ച നിലയിലായിരുന്നുവെന്നും പ്രതികളെ പിടികൂടാൻ ശ്രമം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. നേരത്തെ പലയിടങ്ങളിലും കൊവിഡ് രോഗികളെ ശുശ്രൂഷിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ പോലും ആക്രമിക്കുന്ന സാഹചര്യങ്ങളുണ്ടായിരുന്നു. തിരുവനന്തപുരത്ത് സാമൂഹ്യവ്യാപനമുണ്ടായ പൂന്തുറയിൽ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായി. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ശബരിമല സ്വർണ കൊള്ളയിൽ അറസ്റ്റിലായ ശ്രീകുമാർ വി എസ് ശിവകുമാറിന്‍റെ അനുജൻ', തിരുത്തുമായി കെ എസ് അരുൺകുമാർ; വിശദീകരണം
ഡിജിറ്റൽ-സാങ്കേതിക സർവകലാശാലകളിലെ വി സി നിയമനം; സമവായത്തിൽ സന്തോഷമെന്ന് സുപ്രീംകോടതി, വിസി നിയമനം അംഗീകരിച്ചു