
കണ്ണൂർ: കണ്ണൂരിൽ വീടിന് നേരെ ആക്രമണം. പയ്യന്നൂരിലാണ് സംഭവം. വി കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ വീടിന് നേരെയാണ് ആക്രണം ഉണ്ടായത്. കൂടാതെ വീടിന് മുന്നിലുണ്ടായിരുന്ന കാറിനും തീയിട്ടു. ടി പുരുഷോത്തമൻ്റെ കാറിനാണ് തീയിട്ടത്. വീടിൻ്റെ ഗ്ലാസ് ജനലുകളും തകർത്തു. സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരെന്നാണ് ടി പുരുഷോത്തമൻ പറയുന്നത്.
ഇന്നലെ രാത്രി ഒരുമണിയോടെയാണ് വീടിന് നേരെ ആക്രമണം ഉണ്ടായത്. വീടിൻ്റെ ജനൽ എറിഞ്ഞുതകർക്കുകയും വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന് തീയിടുകയുമായിരുന്നു. തീ ആളിക്കത്തുന്നത് കണ്ടാണ് പുരുഷോത്തമനും കുടുംബാംഗങ്ങളും പുറത്തേക്കിറങ്ങിയത്. തീ അണക്കാൻ ശ്രമിക്കുകയും ചെയ്തു. ആക്രമണം നടത്തിയ ശേഷം ഓടിപ്പോയത് സിപിഎം പ്രവർത്തകരാണെന്നാണ് ടി പുരുഷോത്തമൻ പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam