അട്ടപ്പാടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടൽ; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

By Web TeamFirst Published Oct 30, 2019, 1:29 PM IST
Highlights

മാവോയിസ്റ്റാണെന്ന സംശയത്തിൽ നാലു പേരുടെ ജീവൻ കവരാനുള്ള അധികാരം പോലീസിനില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഒരു സ്ത്രീ ഉൾപ്പെടെ നാലു പേരെ കണ്ട മാത്രയിൽ വെടിവയ്ക്കാനുള്ള പ്രകോപനം എന്താണെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇതുവരെ വിശദീകരിച്ചിട്ടില്ല

തിരുവനന്തപുരം: അട്ടപ്പാടി വനത്തിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് കമ്മീഷൻ നിർദ്ദേശം നൽകി. കേസ് നവംബർ 12ന് കൽപ്പറ്റയിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും.

മാവോയിസ്റ്റാണെന്ന സംശയത്തിൽ നാലു പേരുടെ ജീവൻ കവരാനുള്ള അധികാരം പോലീസിനില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഒരു സ്ത്രീ ഉൾപ്പെടെ നാലു പേരെ കണ്ട മാത്രയിൽ വെടിവയ്ക്കാനുള്ള പ്രകോപനം എന്താണെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇതുവരെ വിശദീകരിച്ചിട്ടില്ലെന്ന് കമ്മീഷൻ വാർത്താക്കുറിപ്പിലും പറയുന്നു. സ്വയം പ്രതിരോധിക്കാൻ ഒരാൾക്ക് അവകാരമുണ്ടെന്നും അട്ടപ്പാടിയിൽ അത്തരമൊരു സാഹചര്യം ഉണ്ടായതായി കാണുന്നില്ലെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. 

click me!