കോടതിയിൽ വിതുമ്പി മധുവിന്റെ അമ്മ, പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

Published : Oct 11, 2022, 02:28 PM IST
കോടതിയിൽ വിതുമ്പി മധുവിന്റെ അമ്മ, പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

Synopsis

മധുവിനെ പൊലീസുകാരാണോ കൊന്നത് എന്ന് ചോദിച്ചപ്പോഴാണ് മല്ലി കോടതിയിൽ നിയന്ത്രണം വിട്ടത്. മകനെ പ്രതികൾ കാട്ടിൽകയറി കൊന്നു എന്നായിരുന്നു കരഞ്ഞു കൊണ്ടുള്ള മറുപടി

പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസ് വിസ്താരത്തിനിടെ വിതുമ്പി മധുവിന്റെ അമ്മ മല്ലി. മകനെ പ്രതികൾ കാട്ടിൽകയറി കൊന്നു എന്നു പറഞ്ഞായിരുന്നു മല്ലി വിതുമ്പിയത്. മധുവിനെ പൊലീസുകാരാണോ കൊന്നത് എന്ന് ചോദിച്ചപ്പോഴാണ് മല്ലി കോടതിയിൽ നിയന്ത്രണം വിട്ടത്. അതിനിടെ, വിചാരണയ്ക്കിടെ ഇന്നും പ്രതിഭാഗം അഭിഭാഷകർ കോടതിയിൽ ഏറ്റുമുട്ടി. ഒന്നാം പ്രതി ഹുസൈന് വേണ്ടി ഹാജരായ അഭിഭാഷകൻ ടി.ഷാജിത്തും നാല് പ്രതികൾക്ക് വേണ്ടി ഹാജരായ അഡ്വ. ജോൺ ജോണുമാണ് കോടതിയിൽ ഏറ്റുമുട്ടിയത്. അഡ്വക്കേറ്റ് ഷാജിത്ത് സാക്ഷി മൊഴിയിൽ ഇല്ലാത്ത കാര്യങ്ങൾ ചോദിക്കുന്നു എന്നായിരുന്നു ജോൺ  ജോൺ വക്കീലിന്റെ പരാമർശം. വാർത്തകൾ വരാൻ വേണ്ടിയാണ് അഡ്വ. ജോൺ ജോൺ ഈ കോലാഹലം കാട്ടുന്നത് എന്ന് ഷാജിത്ത് തിരിച്ചടിച്ചു. 11 പ്രതികളുടെ ജാമ്യപേക്ഷ വിചാരണ കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മമ്മൂട്ടിക്കെതിരായ സൈബറാക്രമണം; അവസാനിപ്പിക്കണമെന്ന് ദീപ്തി മേരി വർഗീസ്, മമ്മൂക്ക പറഞ്ഞതിൽ എന്താണ് തെറ്റെന്ന് അബിൻ വർക്കി
മമ്മൂട്ടിക്കെതിരായ സിപിഎം സൈബര്‍ ആക്രമണം ഹിംസാത്മക ക്രൂരത, സത്യം പറഞ്ഞതിൻ്റെ പേരിലാണ് അണികള്‍ മമ്മൂട്ടിക്കെതിരെ തിരിഞ്ഞതെന്ന് ചെറിയാൻ ഫിലിപ്പ്