മധു വധം; നീതി പൂർണമായില്ല, 2 പേരെ വെറുതെ വിട്ടതിനെതിരെ സുപ്രീംകോടതി വരെ പോകുമെന്ന് അമ്മ

Published : Apr 04, 2023, 12:45 PM IST
മധു വധം; നീതി പൂർണമായില്ല, 2 പേരെ വെറുതെ വിട്ടതിനെതിരെ സുപ്രീംകോടതി വരെ പോകുമെന്ന് അമ്മ

Synopsis

കേസിൽ എല്ലാവരും കുറ്റക്കാരാണ്. കുറ്റക്കാരാണെന്നാണ് വിശ്വസിക്കുന്നത്. അപ്പീൽ പോകുമെന്നും മധുവിന്റെ അമ്മ പറഞ്ഞു. കോടതിയോട് നന്ദി പറയുകയാണ്.

മണ്ണാർക്കാട്: അട്ടപ്പാടി മധുകൊലക്കേസിൽ കോടതിവിധിയിൽ പ്രതികരണവുമായി മധുവിന്റെ അമ്മയും സഹോദരിയും. കേസിൽ രണ്ടുപേരെ വെറുതെ വിട്ടതിനെതിരെ സുപ്രീംകോടതി വരെ പോകുമെന്ന് മധുവിന്റെ അമ്മ പറഞ്ഞു. കോടതിവളപ്പിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അമ്മ. വിധി പൂർണ്ണമായില്ലെന്ന് സഹോദരിയും പ്രതികരിച്ചു. 

കേസിൽ എല്ലാവരും കുറ്റക്കാരാണ്. കുറ്റക്കാരാണെന്നാണ് വിശ്വസിക്കുന്നത്. അപ്പീൽ പോകുമെന്നും മധുവിന്റെ അമ്മ പറഞ്ഞു. കോടതിയോട് നന്ദി പറയുകയാണ്. രണ്ടുപേരെ വെറുതെ വിട്ട നടപടിയിൽ അവരെ ശിക്ഷിക്കാനുള്ള ശ്രമവുമായി മുന്നോട്ട് പോവുമെന്ന് സഹോദരി പറഞ്ഞു.  ഇതിനെതിരെ സുപ്രീംകോടതി വരെ പോകും. മധുവിന് പൂർണമായും നീതി കിട്ടിയിട്ടില്ല. കേസിൽ 14 പേരെ മാത്രമേ ശിക്ഷിച്ചുള്ളൂവെന്നും സഹോദരി കൂട്ടിച്ചേർത്തു. 

'പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കാനായി, കേസ് കടന്നുപോയത് പ്രതിസന്ധിഘട്ടങ്ങളിലൂടെ'; മന്ത്രി കെ രാധാകൃഷ്ണൻ

ഒരുപാട് അനുഭവിച്ചിട്ടുണ്ട്. ഭീഷണി, അവ​ഗണന തുടങ്ങി പലതും സഹിച്ചാണ് കേസ് ഇതുവരെ എത്തിച്ചത്. ഇനിയും മുന്നോട്ട് പോവും. വെറുതെ വിട്ട രണ്ടുപേർക്ക് കൂടി ശിക്ഷ വാങ്ങി നൽകാൻ ഏതറ്റം വരെ പോകുമെന്നും മധുവിന്റെ സഹോദരി പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസ്: കഠിന പരിശ്രമം തന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ, സർക്കാർ വിജ്ഞാപനം ഉടൻ
പരിചയമില്ലാത്ത നമ്പറിൽ നിന്ന് അമ്മയ്ക്ക് കോൾ, ഉടനെത്തുമെന്ന് പറഞ്ഞെങ്കിലും വന്നില്ല; 14കാരിയുടെ അരുംകൊല, പൊലീസിനെ ഞെട്ടിച്ച് 16കാരന്‍റെ മൊഴി