അട്ടപ്പാടി മധുകൊലക്കേസ്; നീതി പൂർവ്വമായ വിധിയെന്ന് അഭിഭാഷകൻ സിദ്ദിഖ്

Published : Apr 04, 2023, 12:17 PM ISTUpdated : Apr 04, 2023, 12:25 PM IST
അട്ടപ്പാടി മധുകൊലക്കേസ്; നീതി പൂർവ്വമായ വിധിയെന്ന് അഭിഭാഷകൻ സിദ്ദിഖ്

Synopsis

മനപ്പൂർവ്വമല്ലാത്ത നരഹത്യയാണ് ചുമത്തിയിരിക്കുന്നത്. എസ് സി,എസ്ടി വകുപ്പുപ്രകാരവുമാണ് ശിക്ഷയെന്നും പ്രോസിക്യൂഷൻ പറഞ്ഞു. 

മണ്ണാർക്കാട്: അട്ടപ്പാടി മധുകൊലക്കേസിൽ കോടതിയിൽ നിന്നുണ്ടായത് നീതി പൂർവ്വമായ വിധിയെന്ന് അഭിഭാഷകൻ സിദ്ദിഖ്. മനപ്പൂർവ്വം മധുവിനെ കൊല്ലണമെന്ന് പ്രതികൾക്ക് ഉദ്ദേശമുണ്ടായിരുന്നില്ല. മനപ്പൂർവ്വമല്ലാത്ത നരഹത്യയാണ് ചുമത്തിയിരിക്കുന്നത്. എസ് സി,എസ്ടി വകുപ്പുപ്രകാരവുമാണ് ശിക്ഷയെന്നും അഭിഭാഷകൻ സിദ്ദിഖ് പറഞ്ഞു. 

വെറുതെ വിട്ട രണ്ടുപേരുടേയും കേസിലെ കുറ്റം വളരെ ചെറുതാണ്. 304(2) ൽ പരമാവധി പത്തുവർഷം വരെയാണ് ശിക്ഷ ലഭിക്കുക. ഓരോരുത്തരും ചെയ്ത കുറ്റങ്ങൾ വെവ്വേറെയാണ് കോടതിയിൽ വിചാരണ നടന്നത്. വ്യത്യസ്ഥമായ ശിക്ഷയാണ് ഓരോ പ്രതികൾക്കും ലഭിക്കുക. കോടതിയുടെ മുന്നിൽ വന്ന എല്ലാ തെളിവുകളും പരി​ഗണിച്ചിട്ടുണ്ട്. അതിൽ നിന്നെല്ലാം മനപൂർവ്വമുള്ള കൊലപാതകമാണെന്ന് തെളിഞ്ഞിട്ടില്ലെന്നും അഭിഭാഷകൻ സിദ്ദിഖ് കൂട്ടിച്ചേർത്തു. 

PREV
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K