കൊല്ലത്ത് കയാക്കിങ് പരിശീലനത്തിനെത്തിയ വിദേശികൾക്ക് നേരെ കല്ലേറും അസഭ്യവർഷവും, പരാതി നല്‍കി

By Web TeamFirst Published Jan 27, 2022, 7:23 PM IST
Highlights

പറവൂര്‍ കായലില്‍ പരിശീലനം നടത്തുന്നതിനിടയില്‍  മദ്യപിച്ച് എത്തിയ സംഘം ഇവര്‍ സഞ്ചരിച്ചിരുന്ന വഞ്ചിക്ക് നേരെ കല്ലെറിയുകയും അസഭ്യം പറയുകയും ചെയ്യതുവെന്നാണ് പരാതി. 
 

കൊല്ലം: പറവൂരില്‍ (Paravur) വിദേശ വിനോദ സഞ്ചാരികളെ ആക്രമിക്കാന്‍ ശ്രമം. പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. പറവൂരില്‍ കയാക്കിങ്ങ് പരിശീലനത്തിന് എത്തിയതായിരുന്നു റഷ്യന്‍ സ്വദേശികളായ വിനോദ സഞ്ചാരികള്‍. പരവൂര്‍ കായലില്‍ പരിശീലനം നടത്തുന്നതിനിടയില്‍  മദ്യപിച്ച് എത്തിയ സംഘം ഇവര്‍ സഞ്ചരിച്ചിരുന്ന വഞ്ചിക്ക് നേരെ കല്ലെറിയുകയും അസഭ്യം പറയുകയും ചെയ്യതുവെന്നാണ് പരാതി. റഷ്യന്‍ വിനോദസഞ്ചാരികള്‍ അടങ്ങുന്ന നാലംഗ സംഘമാണ് കയാക്കിങ്ങ് പരിശീലനത്തിനായി ഇവിടെ ഉണ്ടായിരുന്നത്.

ഒപ്പം ഉണ്ടായിരുന്ന ഗൈഡിന്‍റെ സമയോചിതമായ ഇടപെടല്‍ കൊണ്ടാണ് വിനോദസഞ്ചാരികള്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഉടന്‍ വിനോദസഞ്ചാരികള്‍ പറവൂര്‍ പൊലീസിന് പരാതി നല്‍കി. പറവൂര്‍ കയലിന് സമിപം പൊലീസ് നടത്തിയ തിരച്ചിലില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കുകള്‍ പൊലീസ് കണ്ടെടുത്തു. അക്രമികളെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. ഇവര്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി. പൊലീസിന് പരാതി നല്‍കിയ വിനോദ സഞ്ചാരികള്‍ റിസോര്‍ട്ടില്‍ തങ്ങുകയാണ്.

click me!