കുന്നംകുളത്ത് യുവതിയെ കാറിൽ നിന്ന് തള്ളിയിട്ട് കൊല്ലാൻ ശ്രമം, സുഹൃത്ത് പിടിയിൽ

Published : Jul 06, 2022, 02:33 PM ISTUpdated : Jul 06, 2022, 02:46 PM IST
കുന്നംകുളത്ത് യുവതിയെ കാറിൽ നിന്ന് തള്ളിയിട്ട് കൊല്ലാൻ ശ്രമം, സുഹൃത്ത് പിടിയിൽ

Synopsis

ഒരുമിച്ച് യാത്ര ചെയ്യുന്നതിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും പ്രതീക്ഷയെ അർഷാദ് തള്ളിയിടുകയുമായിരുന്നെന്ന് പൊലീസ്

തൃശ്ശൂർ: കുന്നംകുളത്ത് യുവതിയെ കാറിൽ നിന്ന് തള്ളിയിട്ട് കൊല്ലാൻ ശ്രമം. കാറിൽ നിന്ന് വീണ് പരിക്കേറ്റ ചെറായി സ്വദേശി പ്രതീക്ഷയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതീക്ഷയെ കാറിൽ നിന്ന് തള്ളിയിട്ട ശ്രമിച്ച സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂർ കാവീട് സ്വദേശി അർഷാദിനെയാണ് കുന്നംകുളം പൊലീസ് പിടികൂടിയത്. ഒരുമിച്ച് യാത്ര ചെയ്യുന്നതിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും പ്രതീക്ഷയെ അർഷാദ് തള്ളിയിടുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

പരിക്കേറ്റ നിലയിലാണ് രാവിലെ റോഡരികിൽ പ്രതീക്ഷയെ കണ്ടെത്തിയത്. കാറപകടത്തിൽ പരിക്കേറ്റതാണെന്നും ഇടിച്ച കാർ നിർത്താതെ പോയി എന്നുമായിരുന്നു ആദ്യ നിഗമനം. സാരമായി പരിക്കേറ്റ യുവതിയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസെത്തി യുവതിയുടെ മൊഴി എടുത്തതോടെയാണ്  സംഭവത്തിന്റെ ചുരുളഴിഞ്ഞത്.

ഭർത്താവുമായി അകന്ന് കഴിയുന്ന യുവതി രണ്ടാഴ്ചയോളമായി അർ‍ഷാദിനൊപ്പമായിരുന്നു. ഇരുവരും നേരത്തെ മുതൽ അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രാവിലെ ഒരുമിച്ച് യാത്ര ചെയ്യുന്നതിനിടെ തർക്കമുണ്ടാകുകയും അർഷാദ് പ്രതീക്ഷയെ ഡോർ തുറന്ന് പുറത്തേക്ക് തള്ളുകയുമായിരുന്നു. പിടിവിടാതെ ഡോറിൽ തൂങ്ങി കിടക്കുന്നതിനിടെയാണ് യുവതിക്ക് പരിക്കേറ്റത്. യുവതിയുടെ പരാതിയിൽ അ‌ർഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്വതന്ത്രനായി മത്സരിക്കും, ഭീഷണിയുണ്ടായാൽ നേരിടുമെന്ന് സി സി മുകുന്ദൻ; സിപിഐ തള്ളിയ മുകുന്ദനെ സ്ഥാനാർത്ഥിയാക്കരുതെന്ന് പ്രാദേശിക കോൺ​ഗ്രസ് നേതൃത്വം
​​ഗണേഷ് കുമാറിനെതിരായ ആരോപണങ്ങളിൽ കേസെടുക്കില്ല; ഭാര്യ നേരിട്ട് പരാതി നൽകിയാൽ അന്വേഷിക്കുമെന്ന് പൊലീസ്, വിശദ റിപ്പോർട്ട് നൽകി ഇൻ്റലിജൻസ്