
കൊല്ലം: മധ്യവയസ്കയെ ഓട്ടോറിക്ഷയിടിപ്പിച്ച് കൊലപ്പടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. മുളങ്കാടകം, കാങ്കത്ത് നഗർ സ്വദേശിനിയെകൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അയൽവാസി സുനിൽ തമ്പി(40) കൊല്ലം വെസ്റ്റ് പൊലീസിന്‍റെ പിടിയിലായത്. ശനിയാഴ്ച വൈകീട്ട് ഏഴോടെയായിരുന്നു സംഭവം. ഇടവഴിയിലൂടെ വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന സ്ത്രീയെ അതിവേഗത്തിൽ ഓട്ടോറിക്ഷ ഓടിച്ചു കൊണ്ട് വന്ന് മതിലിനോടുചേർത്ത് ഇടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് സ്ത്രീയുടെ വീട്ടിലെത്തി കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതായ് പരാതിയിലുണ്ട്. മകനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. വെസ്റ്റ് പൊലീസ് ഇൻസ്പെക്ടർ ആശിഷിന്റെ നേതൃത്വത്തിൽ എസ്.ഐ സജികുമാർ, എസ്.സി.പി.ഒ ശ്രീലാൽ, സി.പി.ഒമാരായ ജലജ, ജ്യോതി, മനോജ് എന്നിവരടങ്ങിയ സംഘം പ്രതിയെ പിടികൂടുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam