70 വര്‍ഷത്തിനിടയില്‍ റെക്കോര്‍ഡിട്ട് ഓഗസ്റ്റിലെ 'മഴപ്പെയ്ത്ത്'

By Web TeamFirst Published Aug 26, 2019, 7:42 PM IST
Highlights

കഴിഞ്ഞ 37 വർഷത്തിലെ ഏറ്റവും കുറവ് മഴ ലഭിച്ച ജൂൺ മാസം  ആയിരുന്നു  2019 ലേത്.

തിരുവനന്തപുരം: കഴിഞ്ഞ 70  വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച ഓഗസ്റ്റ് മാസമായി 2019. 2018 ഓഗസ്റ്റ് മാസത്തില്‍ പെയ്തത് 821.9  മില്ലിമീറ്റർ മഴയാണെങ്കില്‍ 2019 ഓഗസ്റ്റ് 26 വരെ 823  മില്ലിമീറ്റർ മഴ ലഭിച്ചു. ഓഗസ്റ്റ് മാസം അവസാനിക്കാന്‍ അഞ്ചുദിവസം കൂടി ബാക്കി നില്‍ക്കെ 2018 നെ അപേക്ഷിച്ച് 196% അധികം മഴ ലഭിച്ചു. 

കഴിഞ്ഞ 37 വർഷത്തിലെ ഏറ്റവും കുറവ് മഴ ലഭിച്ച ജൂൺ മാസം  ആയിരുന്നു  2019 ലേത്. 44% കുറവ് മഴയാണ് ജൂണില്‍ ലഭിച്ചത് . 650 മില്ലിമീറ്റർ പെയ്യേണ്ട സ്ഥാനത്ത് 358.5 മില്ലീലിറ്ററാണ് പെയ്തത്.  ജൂലൈ മാസത്തിൽ മഴ 21% കുറവായിരുന്നു . 726 മില്ലിമീറ്റർ ലഭിക്കേണ്ട സ്ഥാനത്ത് പെയ്തത് 574.9 മില്ലിമീറ്റർ. 

ഓഗസ്റ്റ് 26 വരെ ലഭിച്ചത് 196% കൂടുതൽ മഴയാണ്. 419.5 ലഭിക്കേണ്ട സ്ഥാനത്തു ഇതുവരെ ലഭിച്ചത് 823 മില്ലിമീറ്റർ. ഒരുശതമാനം അധിക മഴകേരളത്തിൽ ഇതുവരെ ലഭിച്ചു.  കേരളത്തിൽ സാധാരണ ലഭിക്കേണ്ടത് 1742.3 മില്ലീലിറ്റര്‍ മഴയാണെങ്കില്‍ ഇതുവരെ 1754.8 മില്ലിമീറ്റര്‍ മഴ ലഭിച്ചു. 

വിവരങ്ങള്‍ക്ക് കടപ്പാട്; രാജീവൻ എരിക്കുളം

click me!