വിരമിച്ച ശേഷം എൽഡിഎഫ് സർക്കാർ പുനർനിയമനം നൽകിയ പിണറായിയുടെ 'വാഴ്ത്തുപാട്ട് ' രചയിതാവിനെ പുറത്താക്കി

Published : Jun 12, 2026, 09:39 PM IST
chithrasenan

Synopsis

ഇടതു സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ നേതാവായിരുന്നു. പിണറായി വിജയനെ പുകഴ്ത്തി സെക്രട്ടേറിയറ്റിലാണ് 'കാവലാൾ' എന്ന വാഴ്ത്തുപാട്ട് അവതരിപ്പിച്ചത്.

തിരുവനന്തപുരം : പിണറായിയുടെ വാഴ്ത്തുപാട്ട് രചയിതാവിനെ പുറത്താക്കി. ചിത്രസേനന്നെ ധനകാര്യവകുപ്പ് മെസഞ്ചർ സ്ഥാനത്ത് നിന്നാണ് പറഞ്ഞുവിട്ടത്. ഓഫീസ് അറ്റൻഡറായി വിരമിച്ച പൂവത്തൂർ ചിത്രസേനന് പിണറായി സർക്കാർ താൽക്കാലിക പുനർനിയമനം നൽകുകയായിരുന്നു. ഇടതു സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ നേതാവായിരുന്നു. പിണറായി വിജയനെ പുകഴ്ത്തി സെക്രട്ടേറിയറ്റിലാണ് 'കാവലാൾ' എന്ന വാഴ്ത്തുപാട്ട് അവതരിപ്പിച്ചത്. പൂവത്തൂർ ചിത്രസേനനായിരുന്നു ഗാനരചയിതാവ്. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ പരിപാടികളിൽ നൂറോളം വനിതാ ജീവനക്കാർ ചേർന്നാണ് സ്തുതിഗീതം ആലപിച്ചിരുന്നത്. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വൈറ്റിലയിലെ ആർമി ഫ്ലാറ്റ് സമുച്ചയം പൊളിക്കലിന് സ്റ്റേ ഇല്ല; പൊളിക്കൽ നടപടിയുമായി ജില്ലാ ഭരണകൂടത്തിന് മുന്നോട്ടുപോകാം
നിപ: കോഴിക്കോട്‌ ക്യാമ്പ്‌ ചെയ്ത്‌ പ്രതിരോധ പ്രവർത്തനം ഏകോപിപ്പിക്കാൻ ആരോഗ്യമന്ത്രി തയ്യാറാകണം: റിയാസ്