കോൺഗ്രസ് ജീവനാഡി, സിപിഎം ചർച്ച നടത്തിയിട്ടില്ല, പാർട്ടി വിടില്ലെന്നും എവി ഗോപിനാഥ്

By Web TeamFirst Published Aug 30, 2021, 7:43 AM IST
Highlights

 താൻ കോൺഗ്രസ് വിടില്ല. ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിച്ച് പാർട്ടി മുന്നോട്ട് പോകും. കോൺഗ്രസിന്റെ പല നേതാക്കളും തന്നെ ബന്ധപ്പെട്ടുവെന്നും ഗോപിനാഥ് ഏഷ്യാനെറ്റ് ന്യൂസിനോട്

പാലക്കാട്: ഡിസിസി പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പിണങ്ങി പാർട്ടി വിടില്ലെന്ന് വ്യക്തമാക്കി പാലക്കാട് കോൺഗ്രസിന്റെ മുതിർന്ന നേതാവ് എവി ഗോപിനാഥ്. വിഷയത്തിൽ സിപിഎമ്മും താനുമായി ചർച്ച നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ കോൺഗ്രസ് വിടില്ല. ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിച്ച് പാർട്ടി മുന്നോട്ട് പോകും. കോൺഗ്രസിന്റെ പല നേതാക്കളും തന്നെ ബന്ധപ്പെട്ടു. കോൺഗ്രസ് ജീവനാഡിയെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തനിക്കൊപ്പം നില്‍ക്കുന്ന ജില്ലയിലെ മുതിര്‍ന്ന നേതാക്കളുമായി ഇന്നലെ രാത്രി വൈകി എവി ഗോപിനാഥ് കൂടിക്കാഴ്ച നടത്തിയിരുന്നു. ജില്ലയിലെ വലിയ വിഭാഗം നേതാക്കളുടെ പിന്തുണയില്ലാതെ കടുത്ത തീരുമാനത്തിലേക്ക് പോകുന്നത് സുരക്ഷിതമല്ലെന്ന് ഗോപിനാഥിനറിയാം. കെപിസിസി ജനറല്‍ സെക്രട്ടറിയാവുന്നതിനുള്ള സമ്മര്‍ദ്ദ തന്ത്രമാണ് ഗോപിനാഥ് ക്യാമ്പ് പയറ്റുന്നതെന്നായിരുന്നു മറുചേരിയുടെ വാദം. എന്തായാലും ഗോപിനാഥ് നിലപാട് പറഞ്ഞതോടെ പാലക്കാട്ടെ സസ്പെൻസിനാണ് അവസാനമായിരിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!