
പാലക്കാട്: പെരിങ്ങോട്ടുകുറിശ്ശിയിൽ സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് കോൺഗ്രസ് വിമത നേതാവ് എവി ഗോപിനാഥ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയോട് ചേർന്ന് മത്സരിക്കാനാണ് തീരുമാനം. പഞ്ചായത്തിൽ കഴിഞ്ഞ ആറ് പതിറ്റാണ്ടായി തുടരുന്ന കോൺഗ്രസ് ഭരണം അവസാനിപ്പിക്കും. കോൺഗ്രസ് അനുഭാവികളുടെ വോട്ട് ഇടതുപക്ഷത്തിന് ലഭിക്കും. സിപിഎം ആത്മമിത്രമെന്ന് പറഞ്ഞ ഗോപിനാഥ് സിപിഎമ്മിലേക്കുള്ള ക്ഷണം ഇപ്പോഴുമുണ്ടെന്നും താൻ ഇതുവരെ അത് തള്ളിക്കളഞ്ഞിട്ടില്ലെന്നും പറഞ്ഞു.
ഐഡിഎഫ് എന്ന സ്വതന്ത്ര രാഷ്ട്രീയ കക്ഷിയെ പ്രതിനിധീകരിച്ച് പെരിങ്ങോട്ടുകുറിശിയിൽ മത്സരിക്കാനാണ് ഗോപിനാഥിൻ്റെ നീക്കം. ഇവിടെ സിപിഎമ്മിൻ്റെ പിന്തുണയോടെ അധികാരം പിടിക്കാനാകുമെന്നാണ് ഇദ്ദേഹത്തിൻ്റെ കണക്കുകൂട്ടൽ.