സർക്കാർ ഉത്തരവിൽ പിഴവ് വിനയായി; ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായി എ.വി. ഗോപിനാഥ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യും

Published : Mar 14, 2026, 08:52 AM IST
av gopinath

Synopsis

ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായി എ.വി. ഗോപിനാഥ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. സർക്കാർ ഉത്തരവിലെ സാങ്കേതിക പിഴവാണ് ഇതിന് കാരണം. നിയമനം ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് പുതിയ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്.

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായി എ.വി. ഗോപിനാഥ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. കഴിഞ്ഞ ഞായറാഴ്ച ഗോപിനാഥും സി.പി.ഐ നോമിനി എം.യു. ഷിനിജയും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റിരുന്നെങ്കിലും, അംഗങ്ങളെ നിയമിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിലെ സാങ്കേതിക പിഴവാണ് വീണ്ടും സത്യപ്രതിജ്ഞ നടത്താൻ കാരണമായത്. മുൻപ് പുറത്തിറങ്ങിയ ഉത്തരവിൽ പിഴവ് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഇത് തിരുത്തി മാർച്ച് 11-ന് സർക്കാർ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. ദേവസ്വം കമ്മീഷണറുടെ അനുമതി ലഭിക്കുന്നതോടെ നാളെയോ മറ്റന്നാളോ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കും.

സർക്കാർ ഉത്തരവിലെ അവ്യക്തതകൾ ഭരണസമിതിയുടെ ഭാവി തീരുമാനങ്ങളെ ബാധിക്കാതിരിക്കാനാണ് അടിയന്തരമായി പിഴവ് തിരുത്തി പുനർവിജ്ഞാപനം നടത്തിയത്. ഇതോടൊപ്പം സി.പി.ഐ പ്രതിനിധിയായ എം.യു. ഷിനിജയും വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. ഏകദേശം 48 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഗുരുവായൂർ ദേവസ്വം ഭരണസമിതിയിലേക്ക് ഒരു വനിതാ അംഗം എത്തുന്നത് എന്ന പ്രത്യേകതയും ഷിനിജയുടെ നിയമനത്തിനുണ്ട്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാലക്കാട് നിന്നുള്ള മുതിർന്ന നേതാവായ എ.വി. ഗോപിനാഥിനെ ഇത്തരമൊരു പദവിയിൽ എത്തിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിരുന്നു.

അതേസമയം, പുതിയ ഭരണസമിതിയുടെ നിയമനം നിയമപോരാട്ടത്തിലേക്ക് നീങ്ങുകയാണ്. ദേവസ്വം അംഗങ്ങളുടെ നിയമനം ചോദ്യം ചെയ്തുകൊണ്ട് മുൻ ദേവസ്വം അംഗം സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഈ വിഷയത്തിൽ സർക്കാരിനും ഗുരുവായൂർ ദേവസ്വത്തിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. അംഗങ്ങളെ നാമനിർദ്ദേശം ചെയ്ത രീതിയിലെ ക്രമക്കേടുകളാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കോടതി നടപടികൾ തുടരുന്നതിനിടെയാണ് പിഴവുകൾ തിരുത്തി സത്യപ്രതിജ്ഞാ ചടങ്ങ് വീണ്ടും നടത്താനുള്ള സർക്കാർ നീക്കം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മദ്യലഹരിയിൽ ഭര്‍ത്താവ് ഭാര്യയെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ചു; ചുറ്റികകൊണ്ട് തലയ്ക്കടിയേറ്റ് അയൽവാസി കൊല്ലപ്പെട്ടു, പ്രതി പിടിയിൽ
ജി സുധാകരനെതിരെ കടുപ്പിച്ച് സിപിഎം; വിഎസിൻ്റെ വീടിന് മുന്നിൽ നിന്ന് ഇന്ന് പ്രതിഷേധ പ്രകടനം തുടങ്ങും; സ്ഥലത്ത് പൊലീസ് സുരക്ഷ