കേരളത്തെ ആഗോള ഡെസ്റ്റിനേഷനാക്കാൻ ലക്ഷ്യം, സിയാലിനെ ഒരു ട്രാൻസിറ്റ് ഹബ്ബ് ആക്കണമെന്ന് വ്യോമയാന ഉച്ചകോടി

Published : Aug 24, 2025, 07:21 PM IST
kochi airport

Synopsis

ആഭ്യന്തര ടൂറിസം, ലോജിസ്റ്റിക്സ് മേഖലകളുടെ വളർച്ച കണക്കിലെടുത്ത് സിയാലിനെ ട്രാൻസിറ്റ് ഹബ്ബാക്കി മാറ്റണമെന്ന് വ്യോമയാന ഉച്ചകോടിയിൽ ആവശ്യം. കേരളത്തെ ആഗോള ഡെസ്റ്റിനേഷനാക്കാനുള്ള ചർച്ചയിൽ സിയാലിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് വിദഗ്ധർ.

കൊച്ചി: ആഭ്യന്തര ടൂറിസം വിപണിയും ലോജിസ്റ്റിക്സ് മേഖലയും അതിവേഗം വളരുന്ന സാഹചര്യം കണക്കിലെടുത്ത് സിയാലിനെ ഒരു ട്രാൻസിറ്റ് ഹബ്ബാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ ത്വരിതഗതിയിലാക്കണമെന്ന് വ്യോമയാന ഉച്ചകോടിയിൽ പങ്കെടുത്ത വിദഗ്ധർ അഭിപ്രായപ്പെട്ടു. കേരളത്തെ ആഗോള ഡെസ്റ്റിനേഷനാക്കാൻ ലക്ഷ്യമിട്ട് നടത്തിയ പാനൽ ചർച്ചയിൽ പങ്കെടുത്ത വിദഗ്ധർ ഒന്നടങ്കം സിയാലിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് അഭിപ്രായപ്പെട്ടു.

കേരളത്തിലെ ടൂറിസം മേഖലയുടെ വികസനത്തിന് വ്യോമയാന വ്യവസായം നിർണായക സ്വാധീനം ചെലുത്തുന്നുണ്ടെന്ന് ടൂറിസം സെക്രട്ടറി കെ ബിജു ചൂണ്ടിക്കാട്ടി. ഹോട്ടൽ ശൃംഖല ശക്തിപ്പെടുത്തണമെന്നും ഊബർ മോഡൽ ടാക്‌സി സംവിധാനങ്ങളും ഉണ്ടായി വരണമെന്നും ട്വന്‍റി 14 ഹോൾഡിംഗ്‌സ് ആൻഡ് ലുലു ഫിനാൻസ് ഹോൾഡിംഗ്‌സ് സ്‌ഥാപകനും എം.ഡിയുമായ അദീപ് അഹമ്മദ് അഭിപ്രായപ്പെട്ടു. ദുബായിൽ എമിറേറ്റ്സ് ആരംഭിച്ചത് പോലെയുള്ള ഹോം ചെക്ക് ഇൻ സൗകര്യം ആരംഭിച്ചാൽ യാത്ര ആയാസരഹിതമാക്കാൻ കഴിയുമെന്നും അദ്ദേഹം നിർദേശിച്ചു.

കേരളത്തിലെ വാണിജ്യ, വിനോദ സഞ്ചാര മേഖലയുടെ വികസനത്തിന് സിയാൽ ചാലകശക്തിയാണെന്ന് എറണാകുളം ജില്ലാ കളക്ടര്‍ ജി പ്രിയങ്ക പറഞ്ഞു. കൂടുതൽ നിക്ഷേപകരെ ആകർഷിക്കാൻ സിയാലിന് കഴിയുമെന്നും അവർ ചൂണ്ടിക്കാട്ടി. മെഡിക്കൽ വിസ ചട്ടങ്ങൾ ലഘൂകരിക്കണമെന്ന് പ്രമുഖ റോബോട്ടിക് സർജൻ ഡോ. ദീപക് കൃഷ്ണപ്പ അഭിപ്രായപ്പെട്ടു.

കണക്റ്റിവിറ്റി ശക്തിപ്പെടുത്തണമെന്നും സിയാലിൽ നിന്നും ചെറിയ എയർ ക്രാഫ്റ്റുകൾ സർവീസ് ആരംഭിക്കണമെന്നും എയർ ഏഷ്യ ജനറൽ മാനേജർ സുരേഷ് നായർ പറഞ്ഞു. ബിനാലെ പോലുള്ള സംരംഭങ്ങൾ വിജയത്തിലെത്തിക്കാൻ സിയാൽ നൽകുന്ന സംഭാവനകൾ വലുതാണെന്ന് ബോസ് കൃഷ്ണമാചാരി പറഞ്ഞു. ഹ്രസ്വദൂര ടൂറിസ വികസനത്തിലൂടെ, ആലപ്പുഴ പോലുള്ള സമീപ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഹെലി ടാക്സി, സീ പ്ലെയ്ൻ സർവീസുകൾ ആരംഭിക്കാൻ കഴിഞ്ഞാൽ നന്നായിരിക്കുമെന്നും അദ്ദേഹം നിർദേശിച്ചു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം