
തിരുവനന്തപുരം: പാർട്ടി ലൈനിലാണെന്നും പാർട്ടി തീരുമാനത്തിനായി കാത്തിരിക്കുന്നുവെന്നും രമേശ് ചെന്നിത്തല പക്ഷം. ആളെക്കൂട്ടി പ്രകടനം നടത്താൻ കഴിയുമായിരുന്നു എന്നും എന്നാൽ അതിന് മുതിർന്നില്ലെന്നും ചെന്നിത്തല പക്ഷം ചൂണ്ടിക്കാട്ടുന്നു. പാർട്ടി അച്ചടക്കം പാലിച്ചത് പരിഗണിക്കണമെന്നും ചെന്നിത്തല പക്ഷം ആവശ്യപ്പെടുന്നു. എന്നാൽ കേരള ഹൗസിലെത്തിയ രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.
അതേ സമയം, കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയുടെ ആദ്യഘട്ട ചർച്ചകളിൽ രാഹുൽഗാന്ധി ഭാഗമാകില്ലെന്നാണ് വിവരം. ഖർഗെയും ദീപ ദാസ്മുൻഷിയും ഹൈക്കമാൻഡ് നിലപാട് നേതാക്കളെ അറിയിക്കും. അവസാന ഘട്ടം രാഹുൽഗാന്ധി സംസാരിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam