
തൃശ്ശൂർ: വന്യജീവി ആക്രമണത്തിനെതിരെ അതിരപ്പിള്ളി മേഖലയിൽ ജാഗ്രതാ സമിതികൾ രൂപീകരിക്കാൻ മന്ത്രി കെ രാധാകൃഷ്ണൻ്റെ നേതൃത്വത്തിൽ ചേർന്ന സർവകക്ഷിയോഗത്തിൽ തീരുമാനം. കാട്ടാനയുടെ ആക്രമണത്തിൽ അഞ്ചുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിൽ നാട്ടുകാരുടെ റോഡ് ഉപരോധസമരം ജില്ല കളക്ടര്‍ ഇടപെട്ടതിനെതുടര്‍ന്നാണ് അവസാനിപ്പിച്ചത്. മരിച്ച പെൺകുട്ടിയുടെ കുടുംബത്തിന് സർക്കാർ 2 ഗഡുക്കളായി 10 ലക്ഷം രൂപ ധനസഹായം നൽകും.
കാട്ടനായുടെ ആക്രമണത്തില്‍ അതിരപ്പിള്ളി കണ്ണൻകുഴിയില്‍ 5 വയസ്സുകാരി മരിച്ചതില്‍ കടുത്ത പ്രതിഷേധമാണ് രാവിലെ മുതല്‍ പ്രദേശത്ത് ഉയര്‍ന്നത്. അതിരപ്പിള്ളി ആനമല റൂട്ടില്‍ ഗതാഗതം പൂര്‍ണമായി തടഞ്ഞായിരുന്നു നാട്ടുകാരുടെ റോഡ് ഉപരോധം. കെഎസ്ആര്‍ടിസി ബസുകള്‍ ഉൾപ്പെടെ സമരക്കാര്‍ തടഞ്ഞു. സ്ഥിതി വളഷായപ്പോള്‍ കളക്ടർ നിയോഗിച്ചതനുസരിച്ച് ഇരിങ്ങാലക്കുട ആര്‍ഡിഒ സമരക്കാരുമായി ചർച്ച നടത്തി.
കളക്ടര്‍ നേരിട്ടെത്തി ഉറപ്പ് നൽകണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. ഇതോടെയാണ് കളക്ടർ സമരക്കാരുമായി ചർച്ച നടത്തിയത്. തുടര്‍ന്ന് വൈകീട്ട് നടന്ന സര്‍വകക്ഷിയോഗത്തില്‍ വന്യജീവികളെ തുരത്താൻ അടിയന്തര നടപടി സ്വീകരിക്കാൻ ധാരണയായി. പ്രശ്നത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വീഴ്ച്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam