അയിരൂർ ഇനി കഥകളി ​ഗ്രാമമെന്ന് അറിയപ്പെടും! ഔ​ദ്യോ​ഗിക പേര് മാറ്റത്തിന് കേന്ദ്ര സർക്കാർ അം​ഗീകാരം

Published : Mar 23, 2023, 04:27 PM ISTUpdated : Mar 23, 2023, 04:53 PM IST
അയിരൂർ ഇനി കഥകളി ​ഗ്രാമമെന്ന് അറിയപ്പെടും! ഔ​ദ്യോ​ഗിക പേര് മാറ്റത്തിന് കേന്ദ്ര സർക്കാർ അം​ഗീകാരം

Synopsis

കഥകളിയെ നെഞ്ചിലേറ്റിയ ​ഗ്രാമത്തിനുള്ള ദേശീയ ബഹുമതിയാണ് പുതിയ പേര്. രണ്ട് നൂറ്റാണ്ടോളം പഴക്കമുണ്ട് കഥകളിയും അയിരൂരും തമ്മിലുള്ള ബന്ധത്തിന്. 

പത്തനംതിട്ട ജില്ലയിലെ അയിരൂർ പഞ്ചായത്തിന്റെ പേര് മാറുകയാണ്. ഇനി മുതൽ അയിരൂർ കഥകളി​ഗ്രാമം എന്നറിയപ്പെടും. ഔദ്യോ​ഗിക പേര് മാറ്റത്തിന് കേന്ദ്ര സർക്കാർ അം​ഗീകാരം നൽകി. കഥകളിയെ നെഞ്ചിലേറ്റിയ ​ഗ്രാമത്തിനുള്ള ദേശീയ ബഹുമതിയാണ് പുതിയ പേര്. രണ്ട് നൂറ്റാണ്ടോളം പഴക്കമുണ്ട് കഥകളിയും അയിരൂരും തമ്മിലുള്ള ബന്ധത്തിന്. കേരളത്തിലെ ഏക കഥകളി ​ഗ്രാമമാമണ് അയിരൂർ. കഥകളിയുടം മുൻകാല ചരിത്രത്തിന്റെ ചുവടുപിടിച്ച് 1995 ൽ അയിരൂരിൽ കഥകളി ക്ലബ് പ്രവർത്തനം തുടങ്ങി. 2006 മുതൽ ഇങ്ങോട്ട് ജനുവരി മാസത്തിൽ പമ്പാ തീരത്ത് കഥകളി മേളയും നടക്കുന്നുണ്ട്. ഒപ്പം പുതിയ തലമുറക്കായി കഥകളി പഠന കളരിയും.

ഇത്രത്തോളം കഥകളിയുമായി ആത്മബന്ധമുള്ളത് കൊണ്ടാണ് പേര് തന്നെ കലാരൂപത്തിനൊപ്പം ചേർക്കണമെന്ന് നാട്ടുകാർ ആ​ഗ്രഹിച്ചത്. 2010 ൽ അന്നത്തെ പഞ്ചായത്ത് ഭരണ സമിതിയാണ് പേര് മാറ്റത്തിനുള്ള നടപടികൾ തുടങ്ങിയത്. നാടിനെ കഥകളി ​ഗ്രാമമെന്ന് ആദ്യം പ്രഖ്യാപിച്ചതും പഞ്ചായത്ത് തന്നെ. പിന്നീട് സംസ്ഥാന കേന്ദ്ര സർക്കാരുകളെ സമീപിച്ചു. വർഷങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ പേരിന് അം​ഗീകാരം നൽകിയത്. 

റവന്യൂ വകുപ്പിലടക്കം എല്ലാ സർക്കാർ രേഖകളിലും അയിരൂർ കഥകളി​ ​ഗ്രാമമെന്നാകും രേഖപ്പെടുത്തുക. അയിരൂർ തെക്ക് തപാൽ ഓഫീസ് കഥകളി ​ഗ്രാമം പി ഒ എന്ന് അറിയപ്പെടും. പേര് മാറുന്നതോടെ കഥകളിയെ പ്രോത്സാഹിപ്പിക്കാൻ കൂടുതൽ പദ്ധതികളും പഞ്ചായത്ത് വിഭാവനം ചെയ്യുന്നുണ്ട്. കഥകളി മ്യൂസിയത്തിനടക്കം പദ്ധതി തയ്യാറായി കഴിഞ്ഞു.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പ്രമീള നായര്‍ എന്ന എഴുത്തുകാരിയെ കുറിച്ചാണ് പുസ്തകം, എംടിയെ കുറിച്ചല്ല'; പുസ്തകം വായിക്കാതെയാണ് വിമര്‍ശനമെന്ന് ദീദി ദാമോദരൻ
മുരാരി ബാബു ജയിൽ പുറത്തേക്ക്; ശബരിമല സ്വർണക്കൊള്ള കേസിൽ ജയിൽ മോചിതനാകുന്ന ആദ്യ പ്രതി