അയോധ്യ വിധി: കണ്ണൂരിൽ സർവകക്ഷി യോഗം, സമാധാനത്തിനായി ഒറ്റക്കെട്ടെന്ന് നേതാക്കൾ

By Web TeamFirst Published Nov 9, 2019, 10:26 AM IST
Highlights

സിപിഎമ്മിന് വേണ്ടി  എം വി ജയരാജൻ കോൺഗ്രസിന് വേണ്ടി  സതീശൻ പാച്ചേനി ബിജെപി പ്രതിനിധിയായി പി സത്യപ്രകാശ് എന്നിവരാണ് സര്‍വ കക്ഷിയോഗത്തിൽ പങ്കെടുത്തത്. 

കണ്ണൂര്‍: അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ലക്ഷ്യമിട്ട് കണ്ണൂരിൽ സര്‍വ കക്ഷിയോഗം. വിധി എന്തായാലും സമാധാനം നിലനിർത്താൻ ഉള്ള സന്ദേശം പാർട്ടികൾ താഴെ തട്ടിലേക്ക് കൈമാറും. സിപിഎമ്മിന് വേണ്ടി  എം വി ജയരാജൻ കോൺഗ്രസിന് വേണ്ടി സതീശൻ പാച്ചേനി ബിജെപി പ്രതിനിധിയായി പി സത്യപ്രകാശ് എന്നിവരാണ് സര്‍വ കക്ഷിയോഗത്തിൽ പങ്കെടുത്തത്. സമാധാനം പാലിക്കാൻ എല്ലാവരും ഒറ്റക്കെട്ടാണെന്ന് യോഗത്തിന് ശേഷം നേതാക്കൾ പറഞ്ഞു. 

സംസ്ഥാനത്തും കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. അയോദ്ധ്യ കേസ് വിധിയുടെ പശ്ചാലത്തിൽ സംസ്ഥാനത്ത് അതീവജാഗ്രത തുടരുകയാണ്. ഇന്നലെ രാത്രി രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട മുഖ്യമന്ത്രി പിണറായി വിജയനും പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും സംസ്ഥാനത്തെ സ്ഥിതിഗതികളും അയോധ്യ വിധി മുന്‍നിര്‍ത്തി സ്വീകരിച്ച സുരക്ഷാനടപടികളും ധരിപ്പിച്ചു. ജില്ലാ പൊലീസ് മേധാവിമാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ച ഡിജിപി ലോക്നാഥ് ബെഹ്റ സുരക്ഷ ശക്തമാക്കാനും ആവശ്യമെങ്കില്‍ മുന്‍കരുതല്‍ അറസ്റ്റുകള്‍ നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്. 

click me!