'ബാംഗ്ലൂരിലെ അയ്യപ്പഭക്തനായ ഉണ്ണികൃഷ്ണൻ പോറ്റി', അടൂർ പ്രകാശിന്‍റെ 2024ലെ ഫേസ്ബുക്ക് പോസ്റ്റ്; കുറിപ്പുമായി കെ അനിൽകുമാർ

Published : Jan 03, 2026, 05:55 PM IST
adoor prakash unnikrishnan potti

Synopsis

ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പം അടൂർ പ്രകാശ് പങ്കെടുത്ത ചടങ്ങിന്റെ ഫേസ്ബുക്ക് പോസ്റ്റ് സിപിഎം പുറത്തുവിട്ടു. പോറ്റിയും ജോൺ ബ്രിട്ടാസും തമ്മിൽ ബന്ധമുണ്ടെന്ന അടൂർ പ്രകാശിന്റെ ആരോപണത്തിന് മറുപടിയായാണ് സിപിഎം നേതാവ് കെ അനിൽകുമാർ ചിത്രം പങ്കുവെച്ചത്.

കോട്ടയം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പം ഒരു ചടങ്ങിൽ പങ്കെടുത്ത അടൂർ പ്രകാശിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പുറത്ത് വിട്ട് സിപിഎം നേതാവ് കെ അനിൽകുമാർ. 2024 ജനുവരി 27ന് അടൂർ പ്രകാശ് പങ്കുവെച്ച് പോസ്റ്റാണ് ഇപ്പോൾ എ അനിൽകുമാര്‍ പുറത്ത് വിട്ടിരിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയെ അയ്യപ്പഭക്തൻ എന്നാണ് അടൂർ പ്രകാശ് ഈ പോസ്റ്റിൽ വിശേഷിപ്പിച്ചിട്ടുള്ളത്. ഒന്നും ശരിയാകുന്നില്ലല്ലോ യുഡിഎഫ് കൺവീനറേ എന്നാണ് അനിൽകുമാര്‍ കുറിച്ചിട്ടുള്ളത്.

ഉണ്ണികൃഷ്ണൻ പോറ്റിയും ജോൺ ബ്രിട്ടാസും ബന്ധമെന്ന് അടൂർ പ്രകാശ്

ഉണ്ണികൃഷ്ണൻ പോറ്റിയും ജോൺ ബ്രിട്ടാസും തമ്മിൽ ബന്ധമുണ്ടെന്നും ഇതിൽ എസ്ഐടി അന്വേഷണം വേണമെന്നും അടൂര്‍ പ്രകാശ് എംപി ഇന്ന് ആവശ്യപ്പെട്ടിരുന്നു. പോറ്റിയും ജോൺ ബ്രിട്ടാസും തമ്മിൽ നിരവധി തവണ ഫോണിൽ സംസാരിച്ചിട്ടുണ്ട്. ഇവർ തമ്മിലുള്ള എല്ലാ ഫോൺ രേഖകളും എസ്ഐടി പരിശോധിക്കണമെന്നും അടൂര്‍ പ്രകാശ് ആവശ്യപ്പെട്ടിരുന്നു. ഈ ആരോപണങ്ങൾക്ക് ജോൺ ബ്രിട്ടാസ് മറുപടി നൽകുകയും ചെയ്തു. ജയിലിൽ പോകുന്നതിന് മുമ്പ് പോറ്റി അടൂർ പ്രകാശിനെയാണോ ഫോൺ ഏൽപ്പിച്ചതെന്ന് ബ്രിട്ടാസ് ചോദിച്ചു. പോറ്റി മാത്രമല്ല ഗോവർധനും പങ്കജ് ബന്ധരിയും അടൂർ പ്രകാശിനൊപ്പം ചിത്രങ്ങളിലുണ്ട്. എങ്ങനെയാണ് ഇവരെല്ലാം 10 ജൻപഥിൽ കയറി വിരകുന്നത്. സോണിയ ഗാന്ധിയെ അടൂർ പ്രകാശ് വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പോറ്റി സോണിയ ഗാന്ധിയെ കണ്ട സമയത്ത് എങ്ങനെയാണ് ഗോവർധനും പങ്കജ് ഭണ്ഡാരിയും ഒപ്പം എത്തിയതെന്നും ജോൺ ബ്രിട്ടാസ് ചോദിക്കുന്നു. അടൂർ പ്രകാശ് പറയുന്ന പല കാര്യങ്ങളിലും വ്യക്തതയില്ല. അടൂർ പ്രകാശിന്റേത് വിഭ്രാന്തി മൂലമുള്ള ജൽപ്പനങ്ങളാണെന്നും അദ്ദേഹം പരിഹസിച്ചു. സോണിയ ഗാന്ധി അയ്യപ്പ വിശ്വാസിയാണെങ്കിൽ എന്തുകൊണ്ട് ശബരിമല സന്ദർശിക്കുന്നില്ലെന്നും പോറ്റിയെ അയ്യപ്പന്റെ പ്രതിപുരുഷൻ ആക്കിയത് ആരാണെന്നും ജോൺ ബ്രിട്ടാസ് ചോദിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രണ്ട് ദിവസം ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്, കടലിൽ വീണാൽ രക്ഷിക്കാനാളില്ല; അറിയിപ്പുമായി ദുരന്തനിവാരണ വിഭാഗം
ഇപ്പോൾ നൽകുന്നത് ഫ്രഞ്ച് ബ്രാൻഡ് റോയൽ കാനിൻ, ഇറച്ചി കഴിയ്ക്കാനായാൽ കൂട്ടിലേക്ക്; രാപ്പകലില്ലാത്ത ദൗത്യത്തിനൊടുവിൽ പിച്ചവെച്ച് സിം​ഹക്കുഞ്ഞുങ്ങൾ