Latest Videos

ആഴിമലയിലെ കിരണിന്റെ മരണം; മൂന്നാം പ്രതിയും അറസ്റ്റിൽ

By Web TeamFirst Published Aug 2, 2022, 9:51 PM IST
Highlights

കിരൺ കാണാനെത്തിയ കാണാനെത്തിയ പെൺകുട്ടിയുടെ സഹോരനും സഹോദരീ ഭർത്താവും നേരത്തെ പിടിയിലായിരുന്നു. ഇവരുടെ സുഹൃത്താണ് ഇപ്പോൾ പിടിയിലായ അരുൺ

തിരുവനന്തപുരം: വിഴിഞ്ഞത്ത് പെൺ സുഹൃത്തിനെ കാണാനെത്തിയ യുവാവ് ആഴിമലയിൽ മരിച്ച സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. മൂന്നാം പ്രതി അരുണാണ് പിടിയിലായത്. മരിച്ച കിരണിനെ പിന്തുടർന്ന് കാർ ഓടിച്ചയാളാണ് അരുൺ. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം മൂന്നായി. കിരൺ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് കാണാനെത്തിയ പെൺകുട്ടിയുടെ സഹോരനും സഹോദരീ ഭർത്താവും നേരത്തെ പിടിയിലായിരുന്നു. ഇവരെ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. കിരണിനെ അന്യായമായി കസ്റ്റഡിലെടുത്ത് മർദ്ദിച്ചതിനാണ്  പ്രതികള്‍ക്കെതിരെ വിഴിഞ്ഞം പൊലീസ് കേസെടുത്തത്. തട്ടിക്കൊണ്ടു പോയതിന് 10 വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. 

ആഴിമലയിലെ കിരണിന്റെ മരണം : പെൺസൃഹൃത്തിന്റെ സഹോദരൻ അറസ്റ്റിൽ

ജൂലൈ 9നാണ് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാനെത്തിയ മൊട്ടമൂട് സ്വദേശി കിരണിനെ പെണ്‍കുട്ടിയുടെ സഹോദരനും ബന്ധുക്കളും ചേർന്ന് തട്ടിക്കൊണ്ടുപോയത്. പ്രതികള്‍ തട്ടികൊണ്ടുപോയതിന് ശേഷം കിരണിനെ ആഴിമല കടലിൽ കാണാതാവുകയായിരുന്നു. കുളച്ചൽ തീരത്ത് നിന്നാണ് കിരണിന്റെ മൃതദേഹം കണ്ടെത്തിയത്. ഡിഎൻഎ പരിശോധനയിലാണ് മൃതദേഹം കിരണിന്റെതെന്ന് സ്ഥിരീകരിച്ചത്. 

കുളച്ചിലിൽ നിന്ന് കിട്ടിയ മൃതദേഹം ആഴിമലയിൽ നിന്ന് കാണാതായ കിരണിന്റേത് തന്നെ: ഡിഎൻഎ ഫലം

അന്ന് കിരണിന് സംഭവിച്ചത്...

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് സൗഹൃദത്തിലായ പെൺകുട്ടിയെ കാണാനാണ് മൊട്ടമൂട് സ്വദേശി കിരണും സുഹൃത്തുക്കളും മൂന്നാഴ്ച മുമ്പ് ആഴിമലയിൽ എത്തിയത്. മടങ്ങുന്നതിനിടെ കിരണിനെയും സുഹൃത്തുക്കളെയും പെൺകുട്ടിയുടെ സഹോദരനും രണ്ടു ബന്ധുക്കളും ചേർന്ന് പിന്തുടർന്ന് പിടികൂടുകയായിരുന്നു. കിരണിനെ ബൈക്കിലും സുഹൃത്തുക്കളെ കാറിലും കയറ്റി ആഴിമല ഭാഗത്തേക്ക് കൊണ്ടുപോയി. പെൺകുട്ടിയുടെ സഹോദരി ഭർത്താവ് രാജേഷിന്റെ ബൈക്കിലാണ്  കിരണിനെ കൊണ്ടുപോയത്. പിന്നീട്  ഇറക്കിവിട്ടെന്നാണ് പ്രതികളുടെ വാദം. പക്ഷേ  പിന്നീട് ആ യുവാവിനെ ആരും ജീവനോടെ കണ്ടില്ല. ആകെ ലഭിച്ചത് പരിഭ്രാന്തനായി എങ്ങോട്ടോ ഓടിപ്പോകുന്ന കിരണിന്റെ സിസിടിവി ദൃശ്യങ്ങൾ മാത്രമാണ്. ആഴിമലയിലെ ഒരു ആയൂർവേദ റിസോർട്ടിലെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. 
 

click me!