
കൊച്ചി: കേരളത്തില്‍ ചാവേറാക്രമണം നടത്താന്‍ പദ്ധതിയിട്ടതിന് എന്‍ ഐ എ അറസ്റ്റ് ചെയ്ത റിയാസ് അബൂബക്കറിനായി കോടതിയില്‍ ഹാജരായത് അഡ്വക്കേറ്റ് ബി എ ആളൂര്‍. റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന അബൂബക്കറിന്‍റെ കസ്റ്റഡി അപേക്ഷ പരിഗണിക്കവേയാണ് ആളൂര്‍ ഇന്ന് കോടതിയില്‍ ഹാജരായത്.
വന്‍ കോളിളക്കം സൃഷ്ടിച്ച കേസുകളില്‍ പ്രതിഭാഗത്തിന് വേണ്ടി മുന്‍പും ആളുര്‍ ഹാജരായിട്ടുണ്ട്. സൗമ്യാ വധക്കേസില്‍ പ്രതി ഗോവിന്ദ ചാമിക്ക് വേണ്ടിയും, ജിഷാ വധക്കേസില്‍ പ്രതി അമീര്‍ ഉള്‍ ഇസ്ലാമിന് വേണ്ടിയും ബണ്ടി ചോറിന് വേണ്ടിയും ബി ആളൂര്‍ ഹാജരായിരുന്നു.
ഗോവിന്ദ ചാമിക്ക് വേണ്ടി വിചാരണക്കോടതി മുതല്‍ സുപ്രീംകോടതി വരെ ബി ആളൂരാണ് ഹാജരായിരുന്നത്. ഗോവിന്ദച്ചാമി ബലാത്സംഗമോ കൊലപാതകമോ നടത്തിയിട്ടില്ലെന്നായിരുന്നു ആളൂരിന്‍റെ വാദം. പെരുമ്പാവൂര്‍ ജിഷാ വധക്കേസില്‍ പ്രതി അമീര്‍ ഉള്‍ ഇസ്ലാമിന് വേണ്ടി ഹാജരായതും ആളൂരായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam